പിണറായിക്ക് പിറന്നാള്‍ ആശംസകളുമായി മമതാ ബാനര്‍ജി

പിണറായിക്ക് ഇന്ന് 73 വയസ്‌ - മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
പിണറായിക്ക് പിറന്നാള്‍ ആശംസകളുമായി മമതാ ബാനര്‍ജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയായിരുന്നു ആശംസ. ഇന്ന് പിണറായിയുടെ 73ാം ജന്മദിനമാണ്. 

ഔദ്യോഗികരേഖകളില്‍ തന്റെ ജനനതീയതി 1944 മാര്‍ച്ച് 21 ആണെങ്കിലും തന്റെ ജനനം 1945 മെയ് 24നാണെന്ന് പിണറായി തന്നെയാണ് വ്യക്തമാക്കിയത്. ഇത് പക്ഷേ ആര്‍ക്കും അറിയില്ല ഔദ്യോഗിക രേഖകള്‍ തിരുത്താന്‍ താനും മെനക്കെട്ടില്ല 72ാം പിറന്നാളില്‍ പിണറായി പറഞ്ഞിരുന്നു. 

ജന്മദിനം പിണറായി വെളിപ്പെടുത്തിയത് ഇങ്ങനെ

സത്യപ്രതിജ്ഞ ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാനെത്തിയ പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനം തുടങ്ങും മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചു. ശേഷം എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്നറിയാമോ എന്ന് അദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. അധികാരമേറ്റെടുക്കുന്നതിന്റെ ആഹഌദം പങ്കുവച്ചതല്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോഴാണ് ഇന്ന് തന്റെ ജന്മദിനമാണെന്ന രഹസ്യം പിണറായി വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com