തോറ്റ്, തോറ്റ്, തോറ്റ്... മോദി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

തോറ്റ്, തോറ്റ്, തോറ്റ്... മോദി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

തേറ്റ്, തോറ്റ്, തോറ്റ്... മോദി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭരണത്തില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്. ഓരോ വിഷയത്തിലും സര്‍ക്കാരിന്റെ പ്രകടനത്തിന് മാര്‍ക്കിട്ടുകൊണ്ടാണ്, ട്വിറ്ററിലൂടെ രാഹുല്‍ പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ചത്.

കൃഷി- തോറ്റു
വിദേശ നയം- തോറ്റു
ഇന്ധന വില - തോറ്റു
തൊഴിലവസരങ്ങളുണ്ടാക്കല്‍ -തോറ്റു

മുദ്രാവാക്യങ്ങളുണ്ടാക്കല്‍ - എ പ്ലസ്
സ്വയം പുകഴ്ത്തല്‍ - എ പ്ലസ്
യോഗ - ബി മൈനസ്

റിമാര്‍ക്ക്‌സ്: 
നന്നായി ആശയ വിനിമയം ചെയ്യും, സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ പ്രയാസപ്പെടുന്നു, കാര്യമായ ശ്രദ്ധയില്ല

ഇങ്ങനെയാണ് രാഹുല്‍ ഗാന്ധി പുറത്തിറക്കിയ മോദി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. ട്വിറ്റലില്‍ ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com