കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ; പോളിംങ് ആരംഭിച്ചു

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ബെല്ലാരി, മാണ്ഡ്യ, ഷിമോഗ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ജാംഘണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്കാരംഭ
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ; പോളിംങ് ആരംഭിച്ചു

 ബംഗളുരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ബെല്ലാരി, മാണ്ഡ്യ, ഷിമോഗ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ജാംഘണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിക്കുക. 

രാമനഗര മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ജനവിധി തേടുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എല്‍ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതോടെ അനിതാ കുമാരസ്വാമിയുടെ വിജയം ഉറപ്പിച്ച മട്ടിലാണ് അണികള്‍.

യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയ്‌ക്കെതിരെ ഷിമോഗയില്‍ നിന്നും ജനവിധി തേടുന്നത് മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പെയാണ്. യെദ്യൂരപ്പ രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങി. മകന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബിജെപി മികച്ച വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചതോടെ വിജയപ്രതീക്ഷയിലാണ് ഭരണകക്ഷി.സഖ്യസര്‍ക്കാരിന്റെ ജനഹിത പരിശോധന കൂടിയാവും ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാവുകയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 6,450 പോളിങ് സ്‌റ്റേഷനുകളില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം നവംബര്‍ ആറിനാണ് പ്രഖ്യാപിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com