താജ്മഹലിനോടു ചേർന്നുള്ള പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണം, വെള്ളിയാഴ്ച നമസ്കാരം പ്രദേശവാസികൾക്കു മാത്രം

താജ്മഹലിനോടു ചേർന്നുള്ള പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണം, വെള്ളിയാഴ്ച നമസ്കാരം പ്രദേശവാസികൾക്കു മാത്രം
താജ്മഹലിനോടു ചേർന്നുള്ള പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണം, വെള്ളിയാഴ്ച നമസ്കാരം പ്രദേശവാസികൾക്കു മാത്രം

ന്യൂ​ഡ​ൽ​ഹി: താ​ജ്​​മ​ഹ​ലി​നോ​ട്​ ചേ​ർ​ന്നു​ള്ള പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്കാ​ര​ത്തി​ന്​ മാ​ത്ര​മാ​ണ്​ അ​നു​മ​തി. താ​ജ്​​മ​ഹ​ലി​ലെ ന​മ​സ്​​കാ​രം സം​ബ​ന്ധി​ച്ച്​ ജൂ​ലൈ​യി​ല്‍ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നതിന്റെ ഭാ​ഗമാണ് ഇതെന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 

ന​മ​സ്​​കാ​ര​ത്തി​നു​​വേ​ണ്ടി അം​ഗ​ശു​ദ്ധി വ​രു​ത്തു​ന്ന​തി​നു​ള്ള, പ​ള്ളി​യോ​ട്​ ചേ​ർ​ന്നു​ള്ള ജ​ല​സം​ഭ​ര​ണി  പൊ​ളി​ച്ചു​നീ​ക്കി. താ​ജ്മ​ഹ​ലിന്റെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് വി​ല​ക്കി​യ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തിന്റെ ന​ട​പ​ടി ജൂ​ലൈ​യി​ല്‍ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. 

അ​തേ​സ​മ​യം, എഎസ്ഐയുടെ നടപടിയിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. വ​ര്‍ഷ​ങ്ങ​ളാ​യി ന​മ​സ്‌​കാ​രം തു​ട​രു​ന്ന പ​ള്ളി​യി​ല്‍ ഇ​ത്ത​ര​മൊ​രു വി​ല​ക്കി​ന്​ ന്യാ​യ​മി​ല്ലെ​ന്ന് താ​ജ്മ​ഹ​ല്‍ ഇ​ന്‍തി​സാ​മി​യ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ സ​യ്യി​ദ് ഇ​ബ്രാ​ഹീം ഹു​സൈ​ന്‍ സൈ​ദി പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തു​ട​രു​ന്ന മു​സ്‌​ലിം​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് വി​ല​ക്കെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍ക്കി​യോ​ള​ജി​ക്ക​ൽ സ​ര്‍വേ ഒാ​ഫ്​ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com