ഒത്തൊരുമയ്ക്കായി സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആര്‍ട്ട് ഓഫ് ലിവിങ്; ശ്രീശ്രീയെ സിബിഐ ഡയറക്റ്ററാക്കൂവെന്ന് സോഷ്യല്‍ മീഡിയ

ഡല്‍ഹിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് ദിവസത്തെ ശില്‍പ്പശാലയാണ് ആര്‍ട്ട് ഓഫ് ലിവിങ് ഒരുക്കിയത്
ഒത്തൊരുമയ്ക്കായി സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആര്‍ട്ട് ഓഫ് ലിവിങ്; ശ്രീശ്രീയെ സിബിഐ ഡയറക്റ്ററാക്കൂവെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി; സിബിഐ തലപ്പത്ത് വിവാദം കത്തിനില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ശില്‍പ്പശാല. ഡല്‍ഹിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് ദിവസത്തെ ശില്‍പ്പശാലയാണ് ആര്‍ട്ട് ഓഫ് ലിവിങ് ഒരുക്കിയത്.

ഏജന്‍സിയുടെ പോസിറ്റിവിറ്റി കൂട്ടുക, കൂട്ടായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, ഏജന്‍സിയില്‍ ആരോഗ്യകരമായ അന്തരീക്ഷ സൃഷ്ടിക്കുക, മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഇന്‍സ്‌പെക്റ്റര്‍ മുതല്‍ ഡയറക്റ്റര്‍ തസ്തികയിലുള്ള 150 സിബിഐ ഉദ്യോഗസ്ഥരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. 

എന്നാല്‍ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ആര്‍ട്ട് ഓഫ് ലിവിങ് ക്ലാസിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമാവുകയാണ്. ശ്രീ ശ്രീ രവിശങ്കറിനെ സിബിഐ ഡയറക്റ്ററായി നിയമിച്ചൂടെ എന്നാണ് ചിലരുടെ ചോദ്യം. സര്‍ക്കസ് ബ്രാഞ്ച് ഓഫ് ഇന്ത്യയായി മാറിയെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. 

സിബിഐ ഡയറക്റ്റര്‍ സ്ഥാനത്തിന വേണ്ടി അലോക് വര്‍മയും രാകേഷ് അസ്ഥാനയും പിടിവലി കൂടുന്നതിന് രാജ്യം സാക്ഷിയായതിന് പിന്നാലെയാണ് ഒത്തൊരുമയ്ക്കായി ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സ് നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com