പേര് മാറ്റത്തിന് പിന്നാലെ അയോധ്യ ജില്ലയില്‍ മാംസാഹാരം നിരോധിക്കണമെന്ന് സന്യാസികള്‍; പരിഗണിക്കാമെന്ന് സര്‍ക്കാര്‍, വര്‍ഗീയ നീക്കമെന്ന് പ്രതിപക്ഷം

ഫൈസാബാദിന്റെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ ജില്ലയില്‍ മുഴുവന്‍ മാംസവും മദ്യവും നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ സന്യാസിമാര്‍ രംഗത്ത്
പേര് മാറ്റത്തിന് പിന്നാലെ അയോധ്യ ജില്ലയില്‍ മാംസാഹാരം നിരോധിക്കണമെന്ന് സന്യാസികള്‍; പരിഗണിക്കാമെന്ന് സര്‍ക്കാര്‍, വര്‍ഗീയ നീക്കമെന്ന് പ്രതിപക്ഷം

അയോധ്യ: ഫൈസാബാദിന്റെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ ജില്ലയില്‍ മുഴുവന്‍ മദ്യവും മാംസവും നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ സന്യാസിമാര്‍ രംഗത്ത്. നേരത്തെ ക്ഷേത്ര നഗരിയായ അയോധ്യ പട്ടണത്തില്‍ മാത്രമായിരുന്നു ഇവയ്ക്ക് നിരോധനമുണ്ടായിരുന്നത്. 

രാമജന്‍മ ഭൂമിയുടെ പവിത്രത പരിപാലിക്കാന്‍ ജില്ല മുഴുവന്‍ മാംസാഹാരവും മദ്യവും നിരോധിക്കണം എന്നാണ് സന്യാസിമാരുടെ ആവശ്യം. 
ശ്രീകൃഷ്ണന്റെ ജന്‍മസ്ഥലമെന്ന് പറയപ്പെടുന്ന വൃന്ദാവനം സ്ഥിതി ചെയ്യുന്ന മഥുര ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മാംസാഹരം നിരോധിച്ചിരുന്നു. ഇതുപോലെ അയോധ്യയിലും വേണം എന്നാണ് ആവശ്യം. 

അയോധ്യയിലെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും ആദിത്യനാഥ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തര്‍ പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ്മ ആവശ്യത്തോട് പ്രതികരിച്ചു.

എന്നാല്‍ ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുക്കളെ മുഴുവന്‍ മതകാര്യങ്ങളിലേക്ക് മാത്രം തിരിക്കാനുള്ള ബിജെപിയുടെ നാടകമാണ് ഇതെന്ന് കോണ്‍ഗ്രസ്,ബിഎസ്പി,എസ്പി എന്നീ കക്ഷികള്‍ ആരോപിച്ചു. വികസന കാര്യങ്ങളില്‍ പരാചയപ്പെടുമ്പോള്‍ ബിജെപി വര്‍ഗീയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്ന് ബിഎസ്പി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com