ആഞ്ഞടിച്ച് തിത്‌ലി; ആന്ധ്രയില്‍ എട്ട് പേര്‍ മരിച്ചു; വ്യാപക നാശം

ണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച തിത്‌ലി ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ശ്രീകാകുളം, വിജയ നഗരം ജില്ലകളിലായാണ് മരണം സംഭവിച്ചിരിക്കുന്നത്
ആഞ്ഞടിച്ച് തിത്‌ലി; ആന്ധ്രയില്‍ എട്ട് പേര്‍ മരിച്ചു; വ്യാപക നാശം

ഹൈദരാബാദ്: മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച തിത്‌ലി ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ എട്ട് പേര്‍ മരിച്ചു. ശ്രീകാകുളം, വിജയ നഗരം ജില്ലകളിലായാണ് മരണം സംഭവിച്ചിരിക്കുന്നത്. വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 

സംസ്ഥാനത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. അഞ്ച് ലക്ഷത്തോളം ജനങ്ങളെ തിത്‌ലി സാരമായി ബാധിച്ചിട്ടുണ്ട്. 

ഒഡിഷയുടെ തെക്കന്‍ ജില്ലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മൂന്ന് ലക്ഷം പേരെയാണ് മുന്‍കരുതലെന്ന നിലയില്‍ തീരപ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്.

സംസ്ഥാനത്ത് വ്യാപകമായി വീടുകളും കെട്ടിടങ്ങളും കാറ്റില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ നേരത്തേ നിര്‍ത്തിവച്ചിരുന്നു. 

പുരി, ഗഞ്ജന്‍ , ഗജപതി, കേന്ദ്രാപാറാ, ഖുദ്ര, ജഗദ്‌സിങ്പൂര്‍, ഭദ്രക്, ബാലസോര്‍ എന്നീ ജില്ലകളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ മുഴുവന്‍ വൈദ്യുതി  ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. മരങ്ങളും പോസ്റ്റുകളും വ്യാപകമായി തകര്‍ന്നു. മരം വീണത് മൂലം റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. ഇത് എത്രയും വേഗം സഞ്ചാര യോഗ്യമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com