മറ്റു നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടുപഠിക്കണം; മീ ടു ക്യാമ്പയിനെ പിന്തുണച്ച കോണ്‍ഗ്രസ് അധ്യക്ഷനെ പ്രശംസിച്ച് സ്വര ഭാസ്‌കര്‍

ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ വനിതകളെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍
മറ്റു നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടുപഠിക്കണം; മീ ടു ക്യാമ്പയിനെ പിന്തുണച്ച കോണ്‍ഗ്രസ് അധ്യക്ഷനെ പ്രശംസിച്ച് സ്വര ഭാസ്‌കര്‍

ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ വനിതകളെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. മീ ടുവിനെ പിന്തുണച്ച് രംഗത്ത് വന്ന ഒരേയൊരു ദേശീയ നേതാവും രാഷ്ട്രീയക്കാരനും രാഹുലാണെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ സ്വര ഭാസ്‌കര്‍, മറ്റു നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടു പഠിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞു. 

കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ അടക്കമുള്ളവരെ സലൈംഗികര പീഡന ആരോപണ നിഴലില്‍ നിര്‍ത്തിയുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും സിനിമ മേഖലയേയും പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഈ പശ്ചാതലത്തിലായിരുന്നു രാഹുല്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

സ്ത്രീകളെ ബഹുമാനത്തോടെ കാണേണ്ട സമയമാണ്, സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും തങ്ങള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ പുറത്ത് പറയാന്‍ അവര്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്-ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

2017ല്‍ തന്നെ തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് മീ ടൂ ക്യാമ്പയിന് ഇന്ത്യയില്‍ തുടക്കമിട്ടയാളാണ് സ്വര ഭാസ്‌കര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com