രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കില്ല: പി ചിദംബരം 

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർ‌ത്തി കാണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് പി ചിദംബരം
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കില്ല: പി ചിദംബരം 

ന്യൂ​ഡ​ൽ​ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർ‌ത്തി കാണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് പി ചിദംബരം. ബി​ജെ​പി​യെ പുറത്താക്കാൻ പ്രാദേശിക പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപികരിക്കാനാണ് കോൺ​ഗ്രസ് മുഖ്യമായി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികൾ ചേർന്ന് സ്വീകരിക്കുമെന്നും ചിദംബരം വ്യക്തമാക്കി. 

 രാ​ഹു​ലി​നെ​യോ മ​റ്റ് നേ​താ​ക്ക​ളെ​യോ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ത്തി വോ​ട്ട് തേ​ടാ​ൻ കോ​ണ്‍​ഗ്ര​സ് ഒ​രു​ക്ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​ സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുമെന്ന് തങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല.  ചി​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​തി​നെ കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ എ​ഐ​സി​സി ഇ​ട​പെ​ട്ട് അ​ത്ത​രം ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ഭീ​ഷ​ണി​യി​ലൂ​ടെ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ചി​ദം​ബ​രം ആ​രോ​പി​ച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com