'രാഹുല്‍ ഗാന്ധിക്ക് ഈ സുരക്ഷ പോര, പുതിയ വിമാനം വാങ്ങണം'; വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മികച്ച തുകയ്ക്ക് വില്‍പ്പന നടക്കുന്നതിനായി പ്രാദേശിക ദിനപത്രത്തില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.
'രാഹുല്‍ ഗാന്ധിക്ക് ഈ സുരക്ഷ പോര, പുതിയ വിമാനം വാങ്ങണം'; വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഭോപ്പാല്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും മികച്ച സുരക്ഷയൊരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനം വാങ്ങാന്‍ സ്വന്തം വീടും വസ്തുക്കളും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ അശോക് ജയ്‌സ്വാള്‍. ജയ്‌സ്വാളിനൊപ്പം മറ്റ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി സമാനമായ ആശയവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മികച്ച തുകയ്ക്ക് വില്‍പ്പന നടക്കുന്നതിനായി പ്രാദേശിക ദിനപത്രത്തില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.വീടും കടകളും വിറ്റ് കിട്ടുന്ന പണം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് വിമാനം വാങ്ങുന്നതിനായി സംഭാവന നല്‍കാനാണ് ഇവരുടെ തീരുമാനം.

 കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടതോടെയാണ് ഈ ആലോചന തുടങ്ങിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെപ്പോലെ സത്യസന്ധനായ നേതാവിന്റെ സുരക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. സ്വന്തം ജീവന്‍പോലും കാര്യമാക്കാതെ രാജ്യത്തിനായി പ്രവര്‍ത്തിച്ച ചരിത്രമാണ് ഗാന്ധി കുടുംബത്തിനുള്ളതെന്നും ഇവര്‍ പറയുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായും അശോക് ജയ്‌സ്വാള്‍ പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയധ്യക്ഷന് ആധുനിക സൗകര്യങ്ങളോടു കൂടിയ വിമാനം വാങ്ങി നല്‍കുന്നത് ശ്രമകരമായ ജോലിയാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com