കൂട്ടുകാരോട് പന്തയം വെച്ച് ട്രെ​യി​നിനു മുകളിലെ വൈദ്യുതി കമ്പിയിൽ പിടിച്ചു: ബിസിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ന്ത​യം​വ​ച്ച ശ്രീ​ഹ​രി​ ട്രെ​യി​നിനു മു​ക​ളി​ൽ ക​യ​റി വൈ​ദ്യു​തി ക​മ്പി​യി​ൽ പി​ടിക്കുകയായിരുന്നു.
കൂട്ടുകാരോട് പന്തയം വെച്ച് ട്രെ​യി​നിനു മുകളിലെ വൈദ്യുതി കമ്പിയിൽ പിടിച്ചു: ബിസിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോ​യ​മ്പ​ത്തൂ​ർ: ട്രെ​യി​നിനു മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നി​ല​ഗി​രി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​സി​എ വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​ഹ​രി​യാ​ണ് (18) മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ന്ത​യം​വ​ച്ച ശ്രീ​ഹ​രി​ ട്രെ​യി​നിനു മു​ക​ളി​ൽ ക​യ​റി വൈ​ദ്യു​തി ക​മ്പി​യി​ൽ പി​ടിക്കുകയായിരുന്നു. കോ​യ​മ്പ​ത്തൂ​ർ  പീ​ല​മേ​ടു റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. 

ശ​നി​യാ​ഴ്ച  വൈ​കു​ന്നേ​രം ശ്രീ​ഹ​രി​യും സു​ഹൃ​ത്തു​ക്ക​ളും ചാ​യ​ക്കു​ടി​ക്കാ​ൻ ഹോ​സ്റ്റ​ലി​ൽ​നി​ന്നും റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം എ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യം ച​ര​ക്ക്  ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി. ട്രെ​യി​നി​നു മു​ക​ളി​ൽ ക​യ​റി വൈ​ദ്യു​തി ക​മ്പി​യി​ൽ പി​ടി​ക്കാ​മെ​ന്നു സ്രീ​ഹ​രി കൂ​ട്ടു​കാ​രു​മാ​യി പ​ന്ത​യം​വ​ച്ചു. കൂ​ട്ടു​കാ​ർ  വി​ല​ക്കി​യെ​ങ്കി​ലും ശ്രീ​ഹ​രി ട്രെ​യി​നു​മു​ക​ളി​ൽ ക​യ​റി ക​മ്പി​യി​ൽ പി​ടി​ക്കു​ക‍​യാ​യി​രു​ന്നു. ത​ൽ​ക്ഷ​ണം ത​ന്നെ മ​രി​ച്ചു. പിന്നീട്റെ റെ​യി​ൽ​വെ പോ​ലീ​സ് എ​ത്തി​യാ​ണ്  മൃ​ത​ദേ​ഹം മാ​റ്റി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com