അഞ്ചാം പനിക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 25 സ്‌കൂള്‍കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം;   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്‌കൂളിലെ നൂറ്റിയിരുപതോളം കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചാം പനിക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 25 സ്‌കൂള്‍കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം;   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദിസ്പൂര്‍:  അഞ്ചാംപനിക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 25 സ്‌കൂള്‍കുട്ടികളെ ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസമിലെ ഹെയ്‌ലാകന്റി ജില്ലയിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം മീസില്‍സ് റുബെല്ലാ വാക്‌സിന്‍ എടുത്ത കുട്ടികളിലാണ് ഛര്‍ദ്ദിയും വയറുവേദനയും തലചുറ്റലും റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹെയ്‌ലാകന്റി ഡപ്യൂട്ടി കമ്മീഷണര്‍ ആദില്‍ ഖാന്‍ അറിയിച്ചു.  ഇവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

സ്‌കൂളിലെ നൂറ്റിയിരുപതോളം കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണെന്നും ഉയര്‍ന്ന ഗുണനിലവാരം ഉള്ളതാണെന്നും ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ പറഞ്ഞു.

അതേസമയം ചിലരില്‍ വാക്‌സിന്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നും അത് ഗൗരവകരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് പ്രതിരോധക്കുത്തിവയ്പ്പ് എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥനത്തെ 1,485 സ്‌കൂളുകളിലായി 2.15ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com