ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു. ടിഡിപി എംഎല്‍എ കെ സര്‍വേശ്വര റാവുവും, മുന്‍ എംഎല്‍എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ വിശാഖപട്ടണത്തിന് സമീപം ദംബ്രിഗുഡ മണ്ഡലിൽ വെച്ചായിരുന്നു സംഭവം.
അറക്കുവാലി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് സര്‍വേശ്വര റാവു. ആക്രമണത്തില്‍ നിരവധി മാവോയിസ്റ്റുകള്‍ പങ്കെടുത്തതായാണ് സൂചന. ഇരുവര്‍ക്കും നേരത്തെ തന്നെ മാവേയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ