സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുനപ്പരിശോധിക്കില്ല, പുതിയ വിവര ശേഖരണം ആവശ്യമില്ലെന്നും സുപ്രിം കോടതി

ജോലിയിലെ സ്ഥാനക്കയറ്റത്തിന് പട്ടിക വിഭാഗ സംവരണം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന മുന്‍വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി
സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുനപ്പരിശോധിക്കില്ല, പുതിയ വിവര ശേഖരണം ആവശ്യമില്ലെന്നും സുപ്രിം കോടതി

ന്യൂഡല്‍ഹി: ജോലിയിലെ സ്ഥാനക്കയറ്റത്തിന് പട്ടിക വിഭാഗ സംവരണം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന മുന്‍വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി. സംസ്ഥാനങ്ങള്‍ സ്ഥാനക്കയറ്റത്തന് സംവരണം പാലിക്കുന്നപക്ഷം അതിനായി പിന്നാക്കാവസ്ഥ കണക്കാക്കുന്നതിനുള്ള പുതിയ വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വിധിച്ചു.

സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച 2006ലെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. എം നാഗരാജ് കേസിലെ വിധി വിശാല ബെഞ്ചിനു വിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രിം കോടതിയുടെ നടപടി. സ്ഥാനക്കയറ്റത്തിന് സംവരണ നയം പാലിക്കുന്നപക്ഷം, പിന്നാക്കാവസ്ഥ കണക്കാക്കാന്‍ പുതിയ വിവരങ്ങള്‍ ശേഖരിക്കണമെന്ന മുന്‍ഉത്തരവിലെ നിര്‍ദേശം കോടതി ഭേദഗതി ചെയ്തു.

സ്ഥാനക്കയറ്റത്തിന് സംവരണം നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ്, 2006ല്‍ എം നാഗരാജ് കേസില്‍ സുപ്രിം കോടതി വിധിച്ചത്. വിവേചനാധികാരം ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ സംവരണം പാലിക്കുന്നപക്ഷം അതിനു പുതിയ വിവരശേഖരണം നടത്തണം. ആ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ, സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യക്കുറവ്  എന്നിവ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com