മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സ് പുതുക്കരുത്: സുപ്രീം കോടതി

ദേശീയ തലസ്ഥാന മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളുണ്ടെന്നു ഉറപ്പു വരുത്തണമെന്ന് ഗതാഗത മന്ത്രാലയത്തോട് സുപ്രീം കോടതി
മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സ് പുതുക്കരുത്: സുപ്രീം കോടതി

ന്യൂഡെല്‍ഹി: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രം ഇനിമുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത്. മലിനീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുക പരിശോധന കേന്ദ്രങ്ങളില്‍ ഓള്‍ ഇന്ത്യ റിയല്‍ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

പരിസ്ഥിതി പ്രവര്‍ത്തകന്‍ എംസി മേത്ത നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയെ തുടര്‍ന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ദേശീയ തലസ്ഥാന മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളുണ്ടെന്നു ഉറപ്പു വരുത്തണമെന്ന് ഗതാഗത മന്ത്രാലയത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com