അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയയ്ക്ക് 2.97 കോടി പിഴ

മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചതിന് ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) 
അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയയ്ക്ക് 2.97 കോടി പിഴ

ന്യൂഡെല്‍ഹി: മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചതിന് ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കാന്‍ ഇന്റര്‍കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ അമിത തുക ഈടാക്കിയതിനെത്തുടര്‍ന്നാണ് നടപടി. 

അധികമായി ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ കോള്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക്(ടിസിഇപിഎഫ്) നിക്ഷേപിക്കണമെന്നും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. 2005 മേയ് മാസം മുതല്‍ 2007 ജനുവരി വരെയുള്ള കാലഘട്ടത്തിലാണ് സംഭവം നടന്നത്. 

2005ല്‍ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സില്‍ ട്രായ് മാറ്റം വരുത്തിയിരുന്നു. ഇത് പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്കകത്ത് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്ന കോളുകള്‍ ലോക്കല്‍ കോളുകളുടെ പരിധിയില്‍ പെടുത്തുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ലംഘിച്ച് ഉയര്‍ന്ന ചാര്‍ജ് ഈടാക്കിയതിനെത്തുടര്‍ന്നാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com