നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹമില്ലേ? അതിനായി ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹമില്ലേ? അതിനായി ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യക്കാരുടേയും ജൈവപരമായ വിവരങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ആധാര്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും നിലനില്‍ക്കുന്നുണ്ട്

ന്ന് ഇന്ത്യക്കാരുടെ നിലനില്‍പ്പുതന്നെ ആധാറിലാണ്. എവിടെ ചെന്നാലും നമ്മുടെ സ്വത്വം തെളിയിക്കാന്‍ ആധാര്‍ ആവശ്യമാണ്. ഒരോ ഇന്ത്യക്കാരുടേയും ജൈവപരമായ വിവരങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ആധാര്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും നിലനില്‍ക്കുന്നുണ്ട്. 

എന്നാല്‍ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ലോക് ചെയ്യുന്നതിലൂടെ ഇത് ദുരൂപയോഗം ചെയ്യപ്പെടുന്നത് തടയാനാകും. ഇതിനൊപ്പം എവിടെയെല്ലാമാണ് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്നും അറിയാന്‍ സാധിക്കും.

ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ആധാര്‍ ഓഥന്റിഫിക്കേഷന്‍ ഹിസ്റ്ററി പേജില്‍ പോകണം. ഇവിടെ നിങ്ങളുടെ ആധാര്‍ നമ്പര്‍ അടിച്ചുകൊടുക്കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് വണ്‍ ടൈം പാസ്വേഡ് സന്ദേശമായി ലഭിക്കും. ആധാറും ഫോണ്‍നമ്പറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒടിപി ലഭ്യമാകൂ. 

ഒടിപി അടിച്ചുകൊടുത്താല്‍ നിങ്ങളുടെ ആധാറിനെ ഉപയോഗിച്ചിരിക്കുന്നത് എവിടെയൊക്കെയാണെന്ന് അറിയാന്‍ സാധിക്കും. ദിവസവും സമയവും മാത്രമല്ല ബയോമെട്രിക്, ഡെമോഗ്രാഫിക് തുടങ്ങിയ ഏത് രീതിയിലാണ് നിങ്ങളെ തെരഞ്ഞിക്കുന്നതെന്നു വരെ ഇതില്‍ നിന്ന് വ്യക്തമായി അറിയാന്‍ സാധിക്കും. ആറ് മാസം വരെയുള്ള വിവരങ്ങളായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com