200കോടി ഉപയോക്താക്കള്‍ തികഞ്ഞ് ഫേസ്ബുക്

2012ല്‍ നൂറുകോടി ആളുകള്‍ തികഞ്ഞിരുന്നു
200കോടി ഉപയോക്താക്കള്‍ തികഞ്ഞ് ഫേസ്ബുക്

200കോടി ഉപയോക്താക്കള്‍ തികഞ്ഞ് ഫേസുക്. കമ്പനി ഇപ്പോള്‍ ഒരു പ്രധാന നാഴിക കല്ല് പിന്നിട്ടിരിക്കുകയാണ് എന്ന് ഫേസ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്റെ ഫേസബുക് പോസ്റ്റിലൂടെ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഫേസ്ബുക് കമ്മ്യുണിറ്റി ഔദ്യോഗികമായി രണ്ടുകോടി കഴിഞ്ഞിരിക്കുന്നു. സക്കര്‍ബര്‍ഗ് എഴുതി. 

2004ലാണ് ഫേസ്ബുക് കമ്പനി ആരംഭിക്കുന്നത്. 2012ല്‍ നൂറുകോടി ആളുകള്‍ തികഞ്ഞിരുന്നു.800 മില്യണ്‍ ആളുകള്‍ ഒരു ദിവസം ഫേസ്ബുക്കില്‍ ലൈക് ചെയ്യുന്നുവെന്നാണ് കണക്കുകള്‍. പ്രധാന നാഴിക കല്ല് കടന്നതിന്റെ ഭാഗമായി ഫേസ്ബുക് പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി വരും ദിവസങ്ങളില്‍ രംഗത്തിറക്കും. 

പേഴ്‌സണല്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഗുഡ് ആഡ്‌സ് ആപ്പ്,ഗുഡ് പീപ്പിള്‍ ഡു തുടങ്ങിയ ഫീച്ചറുകളാണ് ഫേസബുക്കില്‍ പുതിയതായി വരാന്‍ പോകുന്നത്. ഇനിയും ഫേസ്ബുക്കിലേക്ക് ആളുകളെ എത്തിക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുത്താനാണ് സക്കര്‍ബര്‍ഗിന്റെ ആലോചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com