തണുപ്പിക്കുന്നവര്‍ തമ്മില്‍ ചൂടാകുമ്പോള്‍; ഐസ്‌ക്രീം പരസ്യത്തിന്റെ പേരില്‍ എച്ച്‌യുഎല്‍-അമൂല്‍ പോര്

തണുപ്പിക്കുന്നവര്‍ തമ്മില്‍ ചൂടാകുമ്പോള്‍; ഐസ്‌ക്രീം പരസ്യത്തിന്റെ പേരില്‍ എച്ച്‌യുഎല്‍-അമൂല്‍ പോര്

മുംബൈ: ചൂടുകാലം ഉച്ചസ്ഥായിയിലേക്ക് പ്രവേശിക്കുമ്പോള്‍ തണുപ്പിക്കുന്ന കമ്പനികള്‍ തമ്മിലുള്ള പോര് കോടതി കയറുന്നു. ഫ്രോസണ്‍ ഡിസേര്‍ട്ട് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവറും (എച്ച്‌യുഎല്‍) ഐസ്‌ക്രീം നിര്‍മാതാക്കളായ അമൂലും തമ്മിലാണ് പരസ്യത്തിന്റെ പേരില്‍ പോര് ആരംഭിച്ചിരിക്കുന്നത്. അമൂലിന്റെ നിര്‍മാതാക്കളായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ഈയടുത്ത് പുറത്തിറക്കിയ ടിവി പരസ്യത്തില്‍ എച്ച്‌യുഎല്ലിന്റെ ക്വാളിറ്റി വാള്‍സ് എന്ന പേരില്‍ വിപണിയിലുള്ള ഫ്രോസണ്‍ ഡിസേര്‍ട്ടിനെ താഴ്്ത്തിക്കെട്ടി എന്നാരോപിച്ച്് ബോംബെ ഹൈക്കോടതിയില്‍ എച്ച്‌യുഎല്ലും വാദിലാല്‍ ഗ്രൂപ്പും ചേര്‍ന്ന് കേസ് നല്‍കി.

ഫ്രോസണ്‍ ഡിസേര്‍ട്ടുകള്‍ നിര്‍മിക്കുന്ന മറ്റൊരു കമ്പനിയാണ് വാദിലാല്‍ വാദിലാല്‍ ഗ്രൂപ്പ്. ഈ പരസ്യം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഐസ്‌ക്രീമും ഫ്രോസണ്‍ ഡിസേര്‍ട്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിനാണ് ഇത്തരത്തിലുള്ള പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് ജിസിഎംഎംഎഫ് നിലപാട്. 

ഐസ്‌ക്രീമുകള്‍ നിര്‍മിക്കുന്നത് പരിശുദ്ധമായ പാല് കൊണ്ടും ഫ്രോസണ്‍ ഡിസേര്‍ട്ട് നിര്‍മിക്കുന്നത് പച്ചക്കറി എണ്ണകൊണ്ടാണെന്നുമാണ് പരസ്യത്തിലുള്ളത്. എന്നാല്‍ ഒരു ബ്രാന്‍ഡിനേയും കൃത്യമായി പറയാതെയാണ് പരസ്യം. 

ഈ മാസം ആദ്യം മുതല്‍ തന്നെ അമൂല്‍ ഈ പരസ്യം സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്രോസണ്‍ ഡിസേര്‍ട്ടിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നത്തില്‍ വനസ്പതിചേര്‍ക്കുന്നില്ല. പകരം ആരോഗ്യത്തിന് കൂടുതല്‍ ഉത്തമമായ വെജിറ്റബിള്‍ ഫാറ്റ് ആണ് ഉപയോഗിക്കുന്നത്. എച്ച്‌യുഎല്‍ കമ്പനി വക്താവ് വ്യക്തമാക്കി. 

അതേസമയം, നിലവാരം കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് നല്ല ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഉല്‍പ്പന്നമാണ് ഫ്രോസണ്‍ ഡിസേര്‍ട്ട് എന്ന് ജിസിഎംഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ആര്‍എസ് സോധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com