വായ്പ തിരിച്ചടയ്ക്കാത്തവര്‍ ആരൊക്കെ?  ആര്‍ബിഐ ഉത്തരം നല്‍കിയില്ല

വായ്പ തിരിച്ചടയ്ക്കാത്തവര്‍ ആരൊക്കെ?  ആര്‍ബിഐ ഉത്തരം നല്‍കിയില്ല

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ ആരൊക്കെയാണെന്നുള്ള ചോദ്യത്തിന് ആര്‍ബിഐ മറുപടി നല്‍കിയില്ല. വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുന്നവരുടെ പേരുകള്‍ പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ആര്‍ബിഐ വിവരാവകാശം പ്രകാരം ആവശ്യപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഒരു കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടയ്്ക്കാത്തത് ആരൊക്കെയെന്നായിരുന്നു സുഭാഷ് അഗര്‍വാള്‍ എന്ന പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. 

രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളായതിനാലും വിശ്വാസത്തിന്റെ പുറത്തെടുക്കുന്ന വായ്പയായതിനാലും ഇവരുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ സാധിക്കില്ലെന്നാണ് ആര്‍ബിഐ വാദം. എന്നാല്‍ ആര്‍ബിഐക്കെതിരേ ഇതേരീതിയില്‍ വന്ന മറ്റൊരു ആര്‍ടിഐ കേസില്‍ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളുകയും ഇവരുടെ പേരുകള്‍ പരസ്യമാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി 6.6 ലക്ഷം കോടി രൂപയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com