വ്യവസായ സൗഹൃദ പട്ടികയില്‍ കുതിപ്പ്; മോദിക്ക് ലോകബാങ്കിന്റെ പ്രശംസ

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
വ്യവസായ സൗഹൃദ പട്ടികയില്‍ കുതിപ്പ്; മോദിക്ക് ലോകബാങ്കിന്റെ പ്രശംസ

ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 100ാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം. മുപ്പത് സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയാണ് ഇന്ത്യയിപ്പോള്‍ നൂറാമത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണമെന്നാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. അതില്‍ 100മത് ഇന്ത്യയാണ്. ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാട്ടിയ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാനമാറ്റങ്ങള്‍ കൊണ്ടുവന്ന ഏകരാജ്യവും ഇന്ത്യയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാത്രമല്ല, 2003 മുതല്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോര്‍ട്ടെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ആദ്യ 100ല്‍ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തതായി ആദ്യ 50ല്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com