കാത്തിരിപ്പിന് വിരാമം, ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ് എല്‍ വിപണിയിലെത്തി

ഗൂഗിള്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് അവകാശവാദം ഉന്നയിക്കുന്ന പിക്‌സല്‍ 2എക്‌സ് എല്‍ ഫ്ഌപ്പ് കാര്‍ട്ട് ഉള്‍പ്പെടെ ഓണ്‍ലൈന്‍, ഓഫ്‌ലെന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും
കാത്തിരിപ്പിന് വിരാമം, ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ് എല്‍ വിപണിയിലെത്തി

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ് എല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.73000 രൂപ മുതല്‍ 82000 രൂപ വരെ വിലമതിക്കുന്ന മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി സ്റ്റോറേജ് ശേഷിയാണ് 73000 രൂപ വിലമതിക്കുന്ന മോഡലിന്റെ പ്രത്യേകത. 82000 രൂപ മുടക്കിയാല്‍ 128 ജിബി വരെ സ്റ്റോറേജ് ശേഷി സാധ്യമാകും.

ഗൂഗിള്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് അവകാശവാദം ഉന്നയിക്കുന്ന പിക്‌സല്‍ 2എക്‌സ് എല്‍ ഫ്ഌപ്പ് കാര്‍ട്ട് ഉള്‍പ്പെടെ ഓണ്‍ലൈന്‍, ഓഫ്‌ലെന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.  ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണിന് ആറ് ഇഞ്ച് ക്യൂ എച്ച്ഡി ഡിസ്‌പ്ലേയാണുളളത്. ത്രീഡി കോണിങ് ഗോറില്ല ഗ്ലാസ് ഫൈവ് ഫോണിന് മിഴിവേകുന്നു. ഫോര്‍ ജിബി റാമും, ക്വാല്‍കം സ്‌നാപ് ഡ്രാഗണ്‍ 835 ഒക്ടാക്വാര്‍ പ്രോസസ്സറുമാണ് മറ്റൊരു പ്രത്യേകത. ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ ഗൂഗിള്‍ ലെന്‍സും സ്മാര്‍ട്ട് ഫോണിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com