ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ വായിക്കണോ? അതിനായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ

ഡിലീറ്റ് ചെയ്ത് കളഞ്ഞാലും ഡിവൈസില്‍ നിന്ന് സന്ദേശങ്ങള്‍ പോകില്ലെന്നും ഇവയെ എളുപ്പത്തില്‍ തിരിച്ചെടുക്കാനാവുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ വായിക്കണോ? അതിനായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ

യച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം അടുത്തിടെയാണ് വാട്ട്‌സ്ആപ്പ് കൊണ്ടുവന്നത്. മെസേജ് തെറ്റി അയച്ച് അബന്ധം പിണയുന്ന സ്ഥിരം സംഭവമായതിനാല്‍ ഉപഭോക്താക്കള്‍ ഇരു കൈയും നീട്ടിയാണ് പുത്തന്‍ സംവിധാനത്തെ സ്വീകരിച്ചത്. എന്നാല്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ പൂര്‍ണമായി ഫോണില്‍ നിന്ന് പോകുമോ? ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിലീറ്റ് ചെയ്ത് കളഞ്ഞാലും ഡിവൈസില്‍ നിന്ന് സന്ദേശങ്ങള്‍ പോകില്ലെന്നും ഇവയെ എളുപ്പത്തില്‍ തിരിച്ചെടുക്കാനാവുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മൊബൈലിന്റെ നോട്ടിഫിക്കേഷന്‍ ലോഗില്‍ ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കിടക്കുന്നുണ്ടാകും. സന്ദേശം അയച്ചവരില്‍ നിന്ന് ഇവ പോയാലും സ്വീകര്‍ത്താവിന് എളുപ്പത്തില്‍ സന്ദേശം ലഭ്യമാകുമെന്നും സ്പാനിഷ് ആന്‍ഡ്രോയിഡ് ബ്ലോഗായ ആന്‍ഡ്രോയിഡ് ജെഫെ വ്യക്തമാക്കി. ആന്‍ഡ്രോയിഡ് സിസ്റ്റത്തിന്റെ നോട്ടിഫിക്കേഷന്‍ രജിസ്റ്ററില്‍ സന്ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകും. നീക്കം ചെയ്യപ്പെട്ട മെസേജുകള്‍ കാണാന്‍ റെക്കോഡിലേക്ക് കടക്കേണ്ട കാര്യം മാത്രമേയൊള്ളൂവെന്നാണ് ബ്ലോഗില്‍ പറയുന്നത്. 

ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശം വായിക്കാനുള്ള വഴി

1. മറ്റൊരാള്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കയറി നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.
2. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗിലെ സന്ദേശങ്ങള്‍ തിരയാന്‍ സാധിക്കും. നോവ ലോഞ്ചേഴ്‌സ് പോലുള്ള തേര്‍ഡ് പാര്‍ട്ടി ലോഞ്ചേഴ്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ എളുപ്പമാണ്. 
3. നോട്ടിഫിക്കേഷന്‍ ലോഗ് കിട്ടുന്നതിനായി ഹോം സ്‌ക്രീനില്‍ പ്രസ് ചെയ്ത് പിടിക്കുക. അതിന് ശേഷം വിഡ്‌ജെറ്റില്‍ പോയി ആക്റ്റിവിറ്റീസില്‍ ക്ലിക് ചെയ്യുക. അതില്‍ സെറ്റിംഗില്‍ പോയാല്‍ നോട്ടിഫിക്കേഷന്‍ ലോഗ് കാണാം (വിഡ്‌ജെറ്റ്> ആക്റ്റിവിറ്റീസ്> സെറ്റിംഗ്> നോട്ടിഫിക്കേഷന്‍ ലോഗ്).

നീക്കം ചെയ്ത സന്ദേശത്തിലെ ആദ്യത്തെ 100 അക്ഷരങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ കാണാന്‍ സാധിക്കുകയൊള്ളൂ. ആന്‍ഡ്രോയിഡ് 7.0 വും അതിനും മുകളിലും ഉപയോഗിക്കുന്ന മൊബൈലുകളില്‍ മാത്രമാണ് ഈ രീതി ഉപയോഗിക്കാന്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com