ഇന്ത്യയുടെ സാമ്പത്തിക നില മോശമാണെന്നതിന് മറ്റൊരു തെളിവ്; ദീപാവലി സമ്മാനങ്ങള്‍ക്കായുളള ബജറ്റ് കോര്‍പ്പറേറ്റ് കമ്പനികള്‍വെട്ടിച്ചുരുക്കി 

ദീപാവലി സമ്മാനങ്ങള്‍ക്കായുളള ബജറ്റില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ 35 ശതമാനം മുതല്‍ 40 ശതമാനം വരെ വെട്ടിച്ചുരുക്കല്‍ വരുത്തി
ഇന്ത്യയുടെ സാമ്പത്തിക നില മോശമാണെന്നതിന് മറ്റൊരു തെളിവ്; ദീപാവലി സമ്മാനങ്ങള്‍ക്കായുളള ബജറ്റ് കോര്‍പ്പറേറ്റ് കമ്പനികള്‍വെട്ടിച്ചുരുക്കി 

മുംബെ: രാജ്യത്തിന്റെ സാമ്പത്തികനില മോശമാണെന്ന  വിമര്‍ശനങ്ങളെ ശരിവെച്ച് അസോചം റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ദീപാവലി സമ്മാനങ്ങള്‍ക്കായുളള ബജറ്റില്‍ രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികള്‍ 35 ശതമാനം മുതല്‍ 40 ശതമാനം വരെ വെട്ടിച്ചുരുക്കല്‍ വരുത്തി. ഇത് രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്നതിന്റെ തെളിവാണെന്ന് അസോചം സര്‍വ്വേ വ്യക്തമാക്കുന്നു. കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അസോസിയേറ്റ്‌സുകള്‍, നെറ്റ് വര്‍ക്ക് സ്ഥാപനങ്ങള്‍, ജീവനക്കാര്‍ ,മറ്റു വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവരെ അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വേയിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍.  കമ്പനികളുടെ നഷ്ടം വര്‍ധിക്കുന്നതും, വരവ് ചെലവ് കണക്കുകളിലെ അസ്വസ്ഥതയുമാണ് ദീപാവലി സമ്മാനങ്ങളില്‍ പ്രതിഫലിച്ചതെന്ന് അസോചം റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.  ചരക്കുസേവന നികുതി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായുളള വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് വ്യാപാര വാണിജ്യരംഗത്തെ പ്രമുഖ സംഘടനയായ അസോചത്തിന്റെ സര്‍വ്വേ റിപ്പാര്‍ട്ട്. 

ഉത്സവ സീസണുകളില്‍ പരാമവധി വില്‍പ്പന സ്വന്തമാക്കുകയാണ് എഫ്എംസിജി കമ്പനികളുടെ പതിവ് രീതി. എന്നാല്‍ ഇത്തവണത്തെ ദീപാവലി സീസണില്‍ അവരുടെ വില്‍പ്പനയിലും ഇടിവ് നേരിട്ടതായി അസോചം സര്‍വ്വേ ചൂണ്ടികാണിക്കുന്നു. ചോക്ലേറ്റ് ഉള്‍പ്പെടെയുളള മധുര പലഹാരങ്ങളുടെ വില്‍പ്പനയും ശരാശരിയില്‍ താഴെയായിരുന്നു. ഉപഭോക്ത്യ ഉല്‍പ്പന വിപണിയിലും ഈ ഇടിവ് ദൃശ്യമാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. സ്മാര്‍ട്ട് ഫോണ്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെ ഉത്സവസീസണുകളില്‍ ഏറ്റവുമധികം ഡിമാന്‍ഡ് ഉളള ഉല്‍പ്പനങ്ങളുടെ വില്‍പ്പനയിലും സ്ഥിതി വൃത്യസ്തമല്ല. രാജ്യത്തെ 758 കമ്പനികളിലാണ് അസോചം സര്‍വ്വേ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com