കളളപ്പണം തടയല്‍; വസ്തുകൈമാറ്റ ഇടപാടുകളിലും പിടിമുറുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

കടലാസുകമ്പനികളുടെ പേരില്‍ സംശയാസ്പദമായി നിക്ഷേപിക്കപ്പെട്ട 100 കോടി ഡോളര്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി
കളളപ്പണം തടയല്‍; വസ്തുകൈമാറ്റ ഇടപാടുകളിലും പിടിമുറുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ കളളപ്പണം തടയല്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ സംശയാസ്പദമായ നിലയില്‍ വമ്പിച്ച നിക്ഷേപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ലക്ഷത്തോളം കടലാസുകമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കടലാസുകമ്പനികളുടെ പേരില്‍ സംശയാസ്പദമായി നിക്ഷേപിക്കപ്പെട്ട 100 കോടി ഡോളറില്‍പ്പരം വരുന്ന തുകയാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ മറ്റു മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

ഏറ്റവുമധികം കളളപ്പണം ഒഴുകുന്ന മേഖലയായ വസ്തു കൈമാറ്റ രംഗത്ത് പിടിമുറുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വസ്തുകൈമാറ്റം പരിമിതപ്പെടുത്തി തുടര്‍ന്നുളള കളളപ്പണ ഒഴുക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര കമ്പനികാര്യമന്ത്രി പി പി ചൗധരി വ്യക്തമാക്കി.  കളളപ്പണം ഫലപ്രദമായി തടയാന്‍ കഴിഞ്ഞാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലുളള വിശ്വാസം ഉയരും. ഇത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com