റെയില്‍വേയില്‍ 15000 കോടി ഡോളറിന്റെ നിക്ഷേപവും, 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പീയുഷ് ഗോയല്‍

സുരക്ഷിതത്വത്തിന് പുറമേ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുകയും റെയില്‍വേയുടെ മുഖ്യ അജന്‍ണ്ടയാണ്
റെയില്‍വേയില്‍ 15000 കോടി ഡോളറിന്റെ നിക്ഷേപവും, 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷകാലയളവില്‍ 15000 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. 10 ലക്ഷം തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ടിക്കാനാണ് റെയില്‍വേ ഇതുവഴി ലക്ഷ്യമിടുന്നതെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. പൊതു ഗതാഗത രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന റെയില്‍വേയ്ക്ക് പുതിയ ദിശാ ബോധം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.


സുരക്ഷിതത്വത്തിന് പുറമേ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്നതും റെയില്‍വേയുടെ മുഖ്യ അജന്‍ണ്ടയാണ്. റെയില്‍ലൈനുകളുടെ സമ്പൂര്‍ണ വൈദ്യൂതികരണം പ്രഖ്യാപിത ലക്ഷ്യത്തിന് മുന്‍പെ പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചുവരുന്നത്. നാലുവര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനുളള ഉദ്യമത്തിലാണ് റെയില്‍വേ എന്നും പീയുഷ് ഗോയാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വൈദ്യൂതികരണം പൂര്‍ത്തിയായാല്‍ 10000 കോടി രൂപ വരെ ലാഭിക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ആഭ്യന്തര ഉല്‍പ്പാദനമേഖലയുടെ ഉണര്‍വിന സഹായകമാകുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com