ജിയോ ഫോണിന് ഇനി പത്ത് ദിവസം കൂടി കാത്തിരിക്കേണ്ടി വരും

ജിയോ ആപ്പില്‍ ട്രാക്ക് ചെയ്താലോ 18008908900 എന്ന കസ്റ്റമര്‍കെയര്‍ നമ്പറിലേക്ക് വിളിച്ചാലോ എസ്എംഎസ് അയച്ചാലോ ഫോണിന്റെ നിലവിലെ സ്ഥിതി ഉപഭോക്താക്കള്‍ക്ക് അറിയാം 
ജിയോ ഫോണിന് ഇനി പത്ത് ദിവസം കൂടി കാത്തിരിക്കേണ്ടി വരും

ന്യൂഡല്‍ഹി: സപ്തംബര്‍ 21ന് ജിയോഫോണ്‍  കൈയില്‍ എത്തുമെന്നു കരുതിയ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ലഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഒക്ടോബര്‍ ഒന്നുമുതല്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. ആഗസ്ത് 24നാണ് ഫോണ്‍ ബുക്കിംഗ് ആരംഭിച്ചെതെങ്കിലും ബുക്ക് ചെയ്യുന്ന ആളുകളുടെ വര്‍ധനവിനെ തുടര്‍ന്ന് ബുക്കിംഗ് നിര്‍ത്തിവെച്ചിരുന്നു.

ഏകദേശം പത്തുലക്ഷത്തോളം ഉപഭോക്താക്കള്‍ ഫോണ്‍ ബുക്ക് ചെയ്‌തെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഫോണില്‍ വലിയ ഫീച്ചറുകള്‍ ഒന്നുമില്ലെങ്കിലും ഫോണ്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. ബുക്ക് ചെയ്തവര്‍ക്ക് ജിയോ ആപ്പില്‍  ട്രാക്ക് ചെയ്താല്‍ നിലവിലെ സ്ഥിതി മനസിലാക്കാന്‍ കഴിയും. 18008908900 എന്ന കസ്റ്റമര്‍കെയര്‍ നമ്പറിലേക്ക് വിളിച്ചാലോ എസ്എംഎസ് അയച്ചാലോ ഫോണ്‍ എന്ന് ലഭിക്കുമെന്ന് അറിയാമെന്നും അധികൃതര്‍ പറയുന്നു.

കമ്പനിയുടെ കഴിഞ്ഞ വാര്‍ഷിക യോഗത്തിലാണ് ജിയോ സൗജന്യ 4ജി ഫീച്ചര്‍ ഫോണുകള്‍ പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷത്തേക്ക് 1500 രൂപ ഡെപ്പോസിറ്റ് മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് മൂന്ന് വര്‍ഷത്തിന് ശേഷം പക്ഷം പിന്‍വലിക്കാമെന്ന സൗകര്യവും ഉപഭോക്താവിന് നല്‍കിയിരുന്നു. ബുക്കിംഗ് സമയത്ത് 500 രൂപ മാത്രമാണ് നല്‍കേണ്ടിയിരുന്നത്. ബാക്കി ഫോണ്‍ കയ്യിലെത്തുമ്പോള്‍ മാത്രം നല്‍കിയാല്‍ മതി. ഇതുവരെ ബുക്ക് ചെയ്യാത്തവര്‍ക്കായി ഫോണ്‍ ബുക്ക് ചെയ്യാന്‍ വൈകാതെ അവസരമൊരുക്കുമെന്നും കമ്പനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com