ഭാവിയില്‍ ജോലി കിട്ടാന്‍ ആപ്പിളിന്റെ ഡാറ്റ ചോര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി; കുട്ടിഹാക്കര്‍ ചോര്‍ത്തിയത് 90 ജിബി വിവരങ്ങള്‍

'ഹാക്കി ഹാക്കി ഹാക്ക്' എന്ന ഫോള്‍ഡറുണ്ടാക്കി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ കുട്ടി അതില്‍ സൂക്ഷിച്ച് വച്ചിരുന്നതായി പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
ഭാവിയില്‍ ജോലി കിട്ടാന്‍ ആപ്പിളിന്റെ ഡാറ്റ ചോര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി; കുട്ടിഹാക്കര്‍ ചോര്‍ത്തിയത് 90 ജിബി വിവരങ്ങള്‍

സ്വപ്‌ന സാക്ഷാത്കാരത്തിനായി മെല്‍ബണ്‍ സ്വദേശിയായ 'സ്‌കൂള്‍ കുട്ടി' ചോര്‍ത്തിയത് ആപ്പിളിന്റെ വിവരങ്ങള്‍. 90 ജിബി ഡാറ്റ ചോര്‍ത്തിയാണ് പതിനാറുകാരനായ ഈ വിദ്യാര്‍ത്ഥി ഭാവിയില്‍ ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനുള്ള തന്റെ വൈദഗ്ധ്യം തെളിയിച്ചത്. 

വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഈ കുട്ടിഹാക്കര്‍ 90 ജിബിയോളം വരുന്ന ഫയലുകളും ചോര്‍ത്തിയത്. ഒന്നിലേറെ തവണ കുട്ടി ആപ്പിള്‍ നെറ്റ്വര്‍ക്ക് ഹാക്ക് ചെയ്തതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ആപ്പിളിന്റെ കടുത്ത ആരാധകനാണ് താനെന്നും ഭാവിയില്‍ ആപ്പിളില്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നുമാണ് കുട്ടികളുടെ കോടതിയില്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. 

'ഹാക്കി ഹാക്കി ഹാക്ക്' എന്ന ഫോള്‍ഡറുണ്ടാക്കി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ കുട്ടി അതില്‍ സൂക്ഷിച്ച് വച്ചിരുന്നതായി പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. നെറ്റ്വര്‍ക്ക് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷിച്ചിട്ടുണ്ട് എന്നും കമ്പനി വ്യക്തമാക്കി. 

വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സംവിധാനം ആപ്പിളിന്റേതാണ് എന്നാണ് കരുതിപ്പോരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com