5100 കോടി മൂല്യമുളള ആഭരണശേഖരം നീരവ് മോദിയുടെ കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്തു

വിവാദ വ്യവസായി നീരവ് മോദിയുടെ ഉടമസ്ഥതയിലുളള വിവിധ കെട്ടിടങ്ങളില്‍ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു
5100 കോടി മൂല്യമുളള ആഭരണശേഖരം നീരവ് മോദിയുടെ കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്തു

ന്യൂഡല്‍ഹി: വിവാദ വ്യവസായി നീരവ് മോദിയുടെ ഉടമസ്ഥതയിലുളള വിവിധ കെട്ടിടങ്ങളില്‍ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വര്‍ണാഭരങ്ങളും ഉള്‍പ്പെടുന്ന ശേഖരമാണ് നീരവിന്റ മുംബൈ, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലുളള വസ്തുവകകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. എന്‍ഫോഴ്‌സ്മന്റ് നടത്തിയ പരിശോധനയിലാണ് ആഭരണശേഖരം കണ്ടെടുത്തത്. നീരവിന്റ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഡയറക്ടറേറ്റ് മരവിപ്പിക്കുകയും ചെയ്തു.

നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്. 

280 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com