ഷോപ്പിങ്ങിന് തയാറായിക്കോളൂ: ജൂലൈ 16 മുതല്‍ ഫ്‌ലിപ് കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സ്

വമ്പിച്ച ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട്. ആമസോണിന്റെ പ്രൈം ഡേ വില്‍പന മേളയ്‌ക്കൊപ്പം ഫില്പ്കാര്‍ട്ടും ഓഫര്‍ സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഷോപ്പിങ്ങിന് തയാറായിക്കോളൂ: ജൂലൈ 16 മുതല്‍ ഫ്‌ലിപ് കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സ്

മ്പിച്ച ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട്. ആമസോണിന്റെ പ്രൈം ഡേ വില്‍പന മേളയ്‌ക്കൊപ്പം ഫില്പ്കാര്‍ട്ടും ഓഫര്‍ സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പന ജൂലായ് 16നാണ് ആരംഭിക്കുന്നത്. മിക്കവാറും എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും എക്‌സ്‌ചേയ്ഞ്ച് ഓഫറും ബൈ ബാക്ക് ഗാരന്റിയും ലഭിക്കും. 

വൈകീട്ട് നാല് മണി മുതലാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ആദായ വില്‍പന ആരംഭിക്കുന്നത്. സാംസങ്, ഗൂഗിള്‍, വിവോ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. 

70,000 രൂപയുടെ ഗൂഗിള്‍ പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണ്‍ 42,999 രൂപയ്ക്കാണ് ബിഗ് ഷോപ്പിഡ് ഡേയ്‌സില്‍ വില്‍പനക്കെത്തുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 3, ഐഫോണ്‍ ടെന്‍, ഐപാഡ് സിക്‌സ്ത് ജനറേഷന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും ഏസര്‍ പ്രഡേറ്റര്‍ ഗെയിമിങ് ലാപ്‌ടോപ്പിനും ഫ്‌ലിപ്കാര്‍ട്ടില്‍ പ്രത്യേകം ഡീലുകള്‍ ഉണ്ട്. 

എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനം വാങ്ങുമ്പോള്‍ പതിവുപോലെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. 42,999 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്‌ഫോണിന് 3000 രൂപവരെ എക്‌സ്‌ചേയ്ഞ്ച് ഓഫറും 8000 രൂപവരെ കാഷ്ബാക്ക് ഓഫറും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. 37000 രൂപ വരെ ബൈ ബാക്ക് മൂല്യവും ഫ്‌ലിപ്കാര്‍ട്ട് ഉറപ്പുനല്‍കുന്നുണ്ട്.

വിവോ വി7 പ്ലസിന്റെ 64 ജിബി വേരിയന്റിന് 19,990 രൂപയാണ് വില, ഓണര്‍ 9ഐയ്ക്ക് 14,999 രൂപ, പാനസോണിക് പി65 ന് 3,999 രൂപ എന്നിങ്ങനെയും വില നല്‍കിയിരിക്കുന്നു. ഇന്‍ഫിനിക്‌സ് ഹോട്ട് 6 പ്രോ സ്മാര്‍ട്‌ഫോണിന്റെ വില്‍പനയും ബിഗ് ഷോപ്പിങ് ഡേയ്‌സ് വില്‍പ്പനയും മേളയ്‌ക്കൊപ്പം ആരംഭിക്കും. ജൂലായ് 17ന് രാത്രി 12 മണി മുതല്‍ ഈ ഫോണ്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാന്‍ സാധിക്കും. 

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 30 മുതല്‍ 80 ശതമാനം വരെയാണ് വിലക്കിഴിവ് ലഭിക്കുക. ടിവി പോലുള്ള വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഫാഷന്‍, ബ്യൂട്ടി, ഫിറ്റ്‌നസ്, ഫര്‍ണിച്ചര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും വില്‍പ്പനമേളയില്‍ വില്‍ക്കപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com