മുകേഷ് അംബാനിയുടെ മകനു കല്യാണം, വധു വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍

മുകേഷ് അംബാനിയുടെ മകനു കല്യാണം, വധു വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍
മുകേഷ് അംബാനിയുടെ മകനു കല്യാണം, വധു വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശിന് വജ്രവ്യാപാരിയും ശതകോടീശ്വരനുമായ റസല്‍ മേത്തയുടെ മകള്‍ ശ്ലോക വധുവാകുമെന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്നാണ് സൂചനകള്‍. 

ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമയാണ് ശ്ലോകയുടെ പിതാവ് റസല്‍ മേത്ത. 

വിവാഹ നിശ്ചയം ഏതാനും ആഴ്ചകള്‍ക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരു കുടുംബങ്ങളും ഇതേക്കുറിച്ചു പതികരിച്ചിട്ടില്ല. 

റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്. വിവാദ രത്‌നവ്യാപാരി നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്. 

റിലയന്‍സ് ജിയോയുടെ ചുമതലയാണ് 26 വയസുകാരന്‍ ആകാശിന്. ആകാശിന്റെ ഇരട്ട സഹോദരിയാണ് ഇഷ അംബാനി. ആനന്ദ് ഇളയ സഹോദരനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com