ഞങ്ങള്‍ക്ക് തെറ്റു പറ്റി; വിവര ചോര്‍ച്ചയില്‍ സക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം

ഫേസ്ബുക്കില്‍ നിന്നും അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ തേടുന്ന ആപ്ലിക്കേഷനുകള്‍ ഇനിമുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു
ഞങ്ങള്‍ക്ക് തെറ്റു പറ്റി; വിവര ചോര്‍ച്ചയില്‍ സക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം

ലണ്ടന്‍: തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ വീഴ്ച സംഭവിച്ചെന്ന് കുറ്റസമ്മതം നടത്തി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ നല്‍കിയെന്ന ആരോപണത്തിലാണ് തങ്ങള്‍ക്ക തെറ്റു പറ്റിയെന്ന് സക്കര്‍ബര്‍ഗ് തുറന്നു സമ്മതിച്ചിരിക്കുന്നത്. 

ഇതിലൂടെ ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേറ്റു. ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്. ഈ പ്ലാറ്റ്‌ഫോമില്‍ എന്തുപ സംഭവിച്ചാലും അതിന് ഉത്തരവാദി ഞാനാണ്. കേംബ്രിഡ്ജ് അനലറ്റിക്കയുമായുള്ള ഇടപാടില്‍ നടന്ന വിശ്വാസ്യതാ പ്രശ്‌നമാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചത്. എന്നാലീ തെറ്റുകള്‍ തിരുത്തുമെന്നും, കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്വന്തം ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ സക്കര്‍ബര്‍ഗ് പറയുന്നു. 

ഫേസ്ബുക്കില്‍ നിന്നും അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ തേടുന്ന ആപ്ലിക്കേഷനുകള്‍ ഇനിമുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു. സ്‌ട്രൈറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് ഗ്രൂപ്പും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനവുമാണ് ഫേസ്ബുക്കില്‍ നിന്നും അഞ്ച കോടിയിലേറെ പേരുടെ വിവരങ്ങള്‍ സ്വന്തമാക്കിയത്. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫേസ്ബുക്കില്‍ നിന്നും കൈവശപ്പെടുത്തിയ ഈ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് ഗ്രൂപ്പ് 2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. ജെഡിയു തിരഞ്ഞെടുപ്പില്‍ വലിയ ജയം നേടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com