പെട്രോള്‍ വില അഞ്ചു രൂപ കൂടും, കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം വര്‍ധന രണ്ടു രൂപ പിന്നിട്ടു

പെട്രോള്‍ വില അഞ്ചു രൂപ കൂടും, കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം വര്‍ധന രണ്ടു രൂപ പിന്നിട്ടു
പെട്രോള്‍ വില അഞ്ചു രൂപ കൂടും, കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം വര്‍ധന രണ്ടു രൂപ പിന്നിട്ടു

കൊച്ചി: സര്‍വകാല റെക്കോഡ് പിന്നിട്ട കുതിക്കുന്ന സംസ്ഥാനത്തെ ഇന്ധന വിലയില്‍ വരും ദിവസങ്ങളില്‍ അഞ്ചു രൂപയുടെ വര്‍ധനയ്ക്കു  സാധ്യത. കര്‍ണാടക തെരഞ്ഞെടുപ്പു കണക്കിലെടുക്ക് കേ്ന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എണ്ണ കമ്പനികള്‍ വില നിര്‍ണയം നിര്‍ത്തിവച്ചിരുന്നു. ഈ ദിവസങ്ങളിലും രാജ്യാന്തര വിലയില്‍ വര്‍ധനയായിരുന്നു പ്രകടിപ്പിച്ചത്. ഈ അന്തരം കുറയ്ക്കാന്‍ വരും ദിവസങ്ങളില്‍ അഞ്ചു രൂപയുടെ വര്‍ധന വേണ്ടിവരുമെന്നാണ് എണ്ണ കമ്പനികള്‍ നല്‍കുന്ന സൂചന. കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം ഇതുവരെ പെട്രോളിന് രണ്ടു രൂപയിലേറെ വര്‍ധന വരുത്തിയിട്ടുണ്ട്.

പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. സമാനമായ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. 

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും കൂടിയത് രണ്ട് രൂപയിലധികം കൂടുതല്‍. കര്‍ണാടക തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 20 ദിവസം ഇന്ധന വില കൂട്ടാതെ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരുന്നു.

തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.69 രൂപയും, ഡീസല്‍ വില ലിറ്ററിന് 73.61 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 79.29, ഡീസലിന് 71.95 എന്നിങ്ങനേയും കോഴിക്കോട് പെട്രോളിന് 79.39, ഡീസലിന് 72.55 എന്നിങ്ങനേയുമാണ് വില വര്‍ധിച്ചിരിക്കുന്നത്.

രാജ്യാര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് എണ്‍പതു ഡോളറും പിന്നിട്ട് കുതിക്കുകയാണ്. ഇതോടൊപ്പം രൂപയുടെ വിലയിലുണ്ടായ ഇടിവും കൂടി കണക്കിലെടുത്താണ് എണ്ണക്കമ്പനികള്‍ വന്‍ വര്‍ധനയ്ക്ക് ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com