ഫാന്‍സി നമ്പറിനായി ഇനി ഓഫീസില്‍ പോകേണ്ട ; ലേലം ഓണ്‍ലൈനാക്കുന്നു

ലേലത്തിൽ പങ്കെടുക്കുന്നവർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നത് ഒഴിവാക്കാനും പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ സാധ്യമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം ഓൺലൈനാക്കുന്നു. ഫാൻസിനമ്പർ ബുക്ക്ചെയ്തിട്ടുള്ളവർക്ക് വിദേശത്തുനിന്നു വേണമെങ്കിലും ഓൺലൈനിൽ ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ പങ്കെടുക്കുന്നവർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നത് ഒഴിവാക്കാനും പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ സാധ്യമാകും. നമ്പറിനുവേണ്ടി ആരൊക്കെയാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്ന് ഇനി മുതൽ അറിയാൻ കഴിയില്ല. 

ഫാൻസി നമ്പറുകൾ സ്വന്തമാക്കാനായി 18 ലക്ഷംരൂപവരെ ലേലത്തുക ഉയർന്ന ചരിത്രമുണ്ട്. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതോടെ ഫാൻസി നമ്പർ ലേലം കൂടുതൽ സുതാര്യമാകും. ലേലത്തിൽ പങ്കെടുക്കാൻ ഓഫീസിലേക്ക് വരേണ്ടതില്ല. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനമാണിതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ കെ പദ്മകുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com