രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 67 പൈസയുടെ നേട്ടത്തോടെ 72ല്‍

ഡോളറിനെതിരെ രൂപ രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 67 പൈസയുടെ നേട്ടത്തോടെ 72ല്‍

മുംബൈ:ഡോളറിനെതിരെ രൂപ രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. അസംസ്‌കൃത എണ്ണ വില താഴുന്നതും വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതുമാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണം.

നിലവില്‍  ഡോളറിനെതിരെ 72 രൂപയോടനുബന്ധിച്ചാണ് വിനിമയം നടക്കുന്നത്. ഡോളറിനെതിരെ 50 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വിനിമയം ഇന്ന് ആരംഭിച്ചത്. തുടര്‍ന്ന് വീണ്ടും രൂപ കരുത്താര്‍ജിക്കുന്നതാണ് ദൃശ്യമായത്. ഇന്നലെ 22 പൈസയുടെ നേട്ടത്തോടെ 72 രൂപ 67 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. സെപ്റ്റംബര്‍ 21 ന് ശേഷം ഇതാദ്യമായാണ് രൂപ 72ലേക്ക് അടുക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതും വിപണി ഇടപെടലിന്റെ ഭാഗമായി 12000 കോടി മൂല്യം വരുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതുമാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com