ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഉണ്ടായ ഇടിവാണ് രാജ്യത്തെ ഇന്ധന വിലയിലും കുറവ് വരുത്തിയത്
ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറിവ്. ഇന്ന് പെട്രോലിന് 18 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2.50 രൂപയാണ് ഡീസലിന് മാത്രം കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഉണ്ടായ ഇടിവാണ് രാജ്യത്തെ ഇന്ധന വിലയിലും കുറവ് വരുത്തിയത്. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 80.44 രൂപയും, ഡീസലിന് 77.14 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 79.04 രൂപയും ഡീസലിന് 75.68 രൂപയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com