പോയ മെസേജുകളെ തിരിച്ച് വിളിക്കാം, പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

ആന്‍ഡ്രോയിഡ് ഫോണുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ഐഫോണ്‍ ഓപറേറ്റിംങ് സിസ്റ്റങ്ങളിലേക്കും ഇത് ലഭ്യമാകും.
പോയ മെസേജുകളെ തിരിച്ച് വിളിക്കാം, പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

ബദ്ധത്തില്‍ മെസേജുകള്‍ മാറിപ്പോകാറില്ലേ, ചില സമയങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്ന തലവേദന വലിയതാണ്. ഈ പ്രശ്‌നത്തിനാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു കൊണ്ട്
അവസരം ഒരുക്കുന്നതിലൂടെ വാട്ട്‌സാപ്പ് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

അയച്ചു പോയ മെസേജുകളെ നീക്കം ചെയ്യുന്നതിനായി 'ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍' കഴിഞ്ഞ വര്‍ഷം തന്നെ കമ്പനി പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് സന്ദേശം ഡെലിവര്‍ ചെയ്യുന്നതിന് സെക്കന്റുകള്‍ മുമ്പേയോ, ഡെലിവര്‍ ചെയ്ത സന്ദേശങ്ങള്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളിലോ ഡീലീറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ ഈ സമയ പരിധി വര്‍ധിക്കുകയാണ് ചെയ്യുന്നത്. 

പുത്തന്‍ ഫീച്ചര്‍ വരുന്നതോടെ പ്രവര്‍ത്തന സജ്ജമായ ഫോണുകളില്‍ നിന്നെല്ലാം സന്ദേശങ്ങള്‍ ഇല്ലാതെയാകും. എന്നാല്‍ ഫോണ്‍ തുടര്‍ച്ചയായ 13 മണിക്കൂറുകള്‍ ഫോണ്‍ ഓഫായിരിക്കുകയാണെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാതിരിക്കുകയാണെങ്കിലും ഫോണ്‍ പ്രവര്‍ത്തനക്ഷമമാവുന്ന സമയത്തേക്ക് ഡീലീറ്റാവുന്ന തരത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ഐഫോണ്‍ ഓപറേറ്റിംങ് സിസ്റ്റങ്ങളിലേക്കും ഇത് ലഭ്യമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com