54,650 രൂപയ്ക്ക് ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടര്‍; ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനം, ബൂട്ട് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് 

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അവരുടെ ആദ്യത്തെ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കി
 54,650 രൂപയ്ക്ക് ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടര്‍; ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനം, ബൂട്ട് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് 

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അവരുടെ ആദ്യത്തെ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കി. ഹീറോ ഡെസ്റ്റിനി എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ വില 54,650 രൂപ മുതലാണ് ആരംഭിക്കുന്നത്. എല്‍എക്‌സ്, വൈഎക്‌സ് എന്നി രണ്ട് മോഡലുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

54650 രൂപയാണ് എല്‍എക്‌സിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. വൈഎക്‌സിന് 57500 രൂപയും. ബുക്ക് ചെയ്ത് മൂന്നാഴ്ചക്കുളളില്‍  വാഹനം ഉപഭോക്താവിന് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഹീറോ മോട്ടോകോര്‍പ്പിന്റെ 110 സിസി സ്‌കൂട്ടറായ ഹീറോ ഡ്യൂവറ്റുമായി കാഴ്ചയില്‍ ഏറെ സമാനതകളുളളതാണ് ഡെസ്റ്റിനി.  എന്നാല്‍ നിറത്തില്‍ ഏറെ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 

ഒപ്റ്റിക്കല്‍ ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്ക്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, പാസ് സ്വിച്ച്, ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും സ്‌കൂട്ടറിലുണ്ട്. ബൂട്ട് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കാസ്റ്റ് വീല്‍ തുടങ്ങിയവാണ് എല്‍എക്്‌സില്‍ നിന്ന് വൈഎക്‌സിനെ വ്യത്യസ്തമാക്കുന്നത്. 

125 സിസി സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിന് 8.7 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി ഇന്ധനക്ഷമത ഉറപ്പുവരുത്താന്‍ ആവശ്യമായ സാങ്കേതിക വിദ്യയാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com