ആമസോണ്‍ അന്വേഷിക്കുന്നു, 'കള്ളന്‍മാര്‍ കപ്പലിലുണ്ടോ?' വിവരം ചോര്‍ത്തല്‍ തടയാന്‍ കര്‍ശന നടപടികള്‍

നെഗറ്റീവ് റിവ്യൂ സൈറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന് 300 യുഎസ് ഡോളറായിരുന്നു വാഗ്ദാനം. ഇതിനും പുറമേ, നെഗറ്റീവ് റിവ്യൂ നല്‍കിയ ഉപഭോക്താവിന്റെ ഈമെയില്‍ വിലാസവും ഇവര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത
ആമസോണ്‍ അന്വേഷിക്കുന്നു, 'കള്ളന്‍മാര്‍ കപ്പലിലുണ്ടോ?' വിവരം ചോര്‍ത്തല്‍ തടയാന്‍ കര്‍ശന നടപടികള്‍

ഭ്യന്തര വിവരങ്ങള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ ജീവനക്കാര്‍ക്കെതിരെ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ അന്വേഷണം പ്രഖ്യാപിച്ചു. കമ്പനി രഹസ്യങ്ങള്‍ ചോരുന്നതായും നെഗറ്റീവ് റിവ്യൂ വരുന്നത് ഡിലീറ്റ് ചെയ്യുന്നതായും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം.

ആമസോണ്‍ വഴി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്വതന്ത്ര കമ്പനികള്‍ വ്യാപാരത്തില്‍ ലാഭം കൊയ്യുന്നതിനായി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാരെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെഗറ്റീവ് റിവ്യൂ സൈറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന് 300 യുഎസ് ഡോളറായിരുന്നു വാഗ്ദാനം. ഇതിനും പുറമേ, നെഗറ്റീവ് റിവ്യൂ നല്‍കിയ ഉപഭോക്താവിന്റെ ഈമെയില്‍ വിലാസവും ഇവര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഒറ്റ ഇടപാടിന് അഞ്ച് പോസിറ്റീവ് റിവ്യൂ നല്‍കണമെന്നും ഇടനിലക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായും കമ്പനിയുടെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ആമസോണിലെ ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ ചുരുക്കുന്നത് സംബന്ധിച്ച് കമ്പനി പുതിയ നിയമങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണം സ്വതന്ത്രമായി നടത്തി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും വാണിജ്യസ്ഥാപനങ്ങളുടെ സ്വാധീനത്തില്‍പ്പെട്ടവരെ നീക്കം ചെയ്യാനുമാണ് തീരുമാനമെന്നും 'ദി  വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com