ഇനി ബെന്‍കോഫിന്റെ 'ടൈം' ; മാഗസിന്‍ ഏറ്റെടുത്തത് 19 കോടി ഡോളറിന്‌ 

ഇനി ബെന്‍കോഫിന്റെ 'ടൈം' ; മാഗസിന്‍ ഏറ്റെടുത്തത് 19 കോടി ഡോളറിന്‌ 

വാഷിംങ്ടണ്‍ പോസ്റ്റിനെ 25 കോടി ഡോളറിന് ജെഫ് ബേസോസ് ഏറ്റെടുത്തതിനോടാണ് ഇതിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉപമിക്കുന്നത്.  ലോകത്തില്‍ തന്നെ വിശ്വാസ്യതയുള്ള മാധ്യമ സ്ഥാപനത്തെ ഏറ്റെടുത്തതിന്റെ ഉത്തരവാദിത്വം

ലോസ് ഏഞ്ചല്‍സ്    :   ലോകപ്രശസ്ത മാഗസിനായ 'ടൈം'  ഇനി സെയില്‍സ് ഫോഴ്‌സെന്ന അമേരിക്കന്‍ ടെക് കമ്പനിക്ക് സ്വന്തം. 19 കോടി ഡോളറിനാണ്  മെര്‍ഡീത്ത് കോര്‍പില്‍ നിന്നും മാസിക മാര്‍ക് ബെന്‍കോഫും ഭാര്യ ലെയ്‌നും ഏറ്റെടുത്തത്. ചരിത്രപ്രാധാന്യമുള്ള ഈ ഏറ്റെടുക്കലോടെ  സോഫ്‌റ്റ്വെയര്‍രംഗത്ത് നിന്നും മാധ്യമ ഭീമനിലേക്ക് മാര്‍ക് ബെന്‍കോഫ് വളര്‍ന്നു. 

 വാഷിംങ്ടണ്‍ പോസ്റ്റിനെ 25 കോടി ഡോളറിന് ജെഫ് ബേസോസ് ഏറ്റെടുത്തതിനോടാണ് ഇതിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉപമിക്കുന്നത്.

വിഖ്യാതമായ ഈ കൈമാറ്റം ബേസോസിന് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ, 140 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രസ്ഥാപനത്തിന്റെ ഉടമ എന്ന പേര് മാത്രമല്ല നേടിക്കൊടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബേസോസിനെ ആമസോണിന്റെ  ' ചിലവേറിയ ലോബി' എന്നാണ് വിശേഷിപ്പിച്ചത്.

സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ തലവനാണെങ്കിലും  ടൈം മാസിക ബെന്‍കോഫ് സ്വന്തം പേരിലാണ് ഏറ്റെടുത്തത്.  ലോകത്തെ ആദരണീയമായ മാധ്യമ സ്ഥാപനത്തെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഇത് സ്ഥിരീകരിച്ചുള്ള പത്രക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ലോകത്തില്‍ തന്നെ വിശ്വാസ്യതയുള്ള മാധ്യമ സ്ഥാപനത്തെ ഏറ്റെടുത്തതിന്റെ ഉത്തരവാദിത്വം പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com