വരുന്നൂ.. ഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് ' പോര്‍ട്ടല്‍'

പോര്‍ട്ടലെന്ന് പേരിട്ടിരിക്കുന്ന വീഡിയോ ചാറ്റ് ഉപകരണം അടുത്ത ആഴ്ചയോടെ പുറത്തിറക്കാനാണ് സമൂഹമാധ്യമ രംഗത്തെ അതികായരായ ഫേസ്ബുക്കിന്റെ തീരുമാനം. 
വരുന്നൂ.. ഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് ' പോര്‍ട്ടല്‍'


വീഡിയോ ചാറ്റ് പ്രേമികള്‍ക്കായി പുത്തന്‍ ഡിവൈസുമായി ഫേസ്ബുക്ക് എത്തുന്നു. പോര്‍ട്ടലെന്ന് പേരിട്ടിരിക്കുന്ന വീഡിയോ ചാറ്റ് ഉപകരണം അടുത്ത ആഴ്ചയോടെ പുറത്തിറക്കാനാണ് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ തീരുമാനം. 

ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം തന്നെ വൈഡ് ആംഗിള്‍ വീഡിയോ ക്യാമറയാണ് പോര്‍ട്ടലില്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് ഫ്രെയിമില്‍ എത്തുന്ന ആളുകളെ തിരിച്ചറിയാനും മുറിക്കുള്ളില്‍ അവരുടെ ചലനങ്ങളെ പിന്തുടരാനും പോര്‍ട്ടലിന് കഴിയും. 

 വെറുമൊരു വീഡിയോ ചാറ്റ് ഡിവൈസ് എന്നതിനപ്പുറം പാട്ട്‌കേള്‍ക്കുന്നതിനും മറ്റ് വീഡിയോകള്‍ കാണുന്നതിനും വാര്‍ത്തകള്‍കാണുന്നതിനുമുള്ള സംവിധാനം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ആമസോണ്‍ എക്കോ ഷോ യാണ് വിപണിയിലുള്ള സമാനമായ വീഡിയോചാറ്റ് ഡിവൈസ്. 

 മെയ് മാസം നടക്കുന്ന ഡവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സായ എഫ് 8 ല്‍ പുത്തന്‍ സംവിധാനം അവതരിപ്പിക്കാനാണ് ഫേസ്ബുക്ക് നേരത്തേ തീരുമാനിച്ചിരുന്നത്. കേംബ്രിഡ്ജ് അനലറ്റിക്കയും ഡാറ്റ ചോര്‍ത്തല്‍ വിവാദവും കമ്പനിക്ക് സൃഷ്ടിച്ച മോശം പ്രതിച്ഛായ മറികടക്കുന്നതിന്റെ ഭാഗമായാണ് തിരക്കിട്ട് 'പോര്‍ട്ടല്‍' പുറത്തിറക്കുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  വീഡിയോ ചാറ്റ് ചെയ്യാനുള്ള ചെറിയ പോര്‍ട്ടലിന് 300 ഡോളറും വലിയ ഉപകരണത്തിന് 400 ഡോളറുമാണ് വില പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com