ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനവും; ഇതാണ് പാനസോണിക് വിപണിയിലെത്തിക്കുന്ന പുതിയ ഫോണിന്റെ സവിശേഷതകള്‍ 

കൃത്രിമ ബുദ്ധിയടക്കമുള്ള സംവിധാനങ്ങളുമായി ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് കടക്കാനൊരുങ്ങി പാനസോണിക്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനവും; ഇതാണ് പാനസോണിക് വിപണിയിലെത്തിക്കുന്ന പുതിയ ഫോണിന്റെ സവിശേഷതകള്‍ 

കൃത്രിമ ബുദ്ധിയടക്കമുള്ള സംവിധാനങ്ങളുമായി ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് കടക്കാനൊരുങ്ങി പാനസോണിക്. ഒക്ടോബര്‍ നാലിന് പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് പാനസോണിക് പ്രിമിയം മൊബൈല്‍ സെഗ്മെന്റില്‍ സാന്നിധ്യമറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയും വയര്‍ലെസ് ബാറ്ററി ചാര്‍ജ്ജിങ് ഫീച്ചറുമാണ് മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഉത്തരേന്ത്യയിലെ ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാലത്തെ വിപണി ലക്ഷ്യമിട്ട് അടുത്ത മാസം ആദ്യം തന്നെ ഫോണുകള്‍ വില്‍പനസജ്ജമാക്കും. 

ഇന്ത്യയിലെ ആദ്യ പത്ത് മൊബൈല്‍ ബ്രാന്‍ഡുകളില്‍ സ്ഥാനം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി തുടര്‍ന്നും വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാനസോണിക് ഇന്ത്യ ബിസിനസ് മേധാവി പങ്കജ് റാണ പറഞ്ഞു. നിലവില്‍ 80ശതമാനം വില്‍പനയും നടക്കുന്നത് നേരിട്ട് കടകളില്‍ നിന്നാണെന്നും 20ശതമാനം വില്‍പന ഓണ്‍ലൈന്‍ മുഖാന്തരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വരും നാളുകളില്‍ ഓണ്‍ലൈന്‍ വില്‍പന 30ശതമാനമായി ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ അസിസ്റ്റ് അര്‍ബോ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകളാണ് പാനസോണിക് മുമ്പ് അവതരിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com