ഈ സ്ത്രീകളുടെ മുടി മുറിക്കുന്നത് ഭൂതമായിരിക്കുമോ

എല്ലാ സംഭവങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി സൗത്ത് വെസ്റ്റ് ഡിസിപി രവിന്ദ്രകുമാര്‍ പറഞ്ഞു.
ഈ സ്ത്രീകളുടെ മുടി മുറിക്കുന്നത് ഭൂതമായിരിക്കുമോ

ഹരിയാനയിലെ ഗ്രാമവാസികളായ സ്ത്രീകള്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത് വിചിത്രമായൊരു പരാതി നല്‍കാനായിരുന്നു. വേറൊന്നുമല്ല. കഴിഞ്ഞ ദിവസം ഉറക്കത്തില്‍ ഇവരുടെ പിന്നിയിട്ട മുടി ആരോ മുറിച്ചെടുത്തിരിക്കുന്നു. മുടി മുറിച്ച സംഭവമാകട്ടെ, ഗ്രാമവാസികളിലാകെ ഭീതി പരത്തിയിരിക്കുകയാണ്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഗ്രാമവാസികള്‍ ഇക്കാര്യത്തില്‍ പലവിധം നിഗമനത്തിലെത്തിക്കഴിഞ്ഞു.

ദുര്‍ഭൂതങ്ങളോ മന്ത്രവാദികളോ പൂച്ചയെപ്പോലെയുള്ള വിചിത്രജീവികളോ ആണു പിന്നിക്കെട്ടിയ മുടി മുറിച്ചതെന്നാണ് ഗ്രാമവാസികളും സ്ത്രീകളും കരുതുന്നത്. ഇത്തരത്തില്‍ തന്നെയാണ് ഇവര്‍ പൊലീസിന് പരാതി നല്‍കിയതും. ആ സമയത്ത് ശക്തമായ തലവേദന അനുഭവപ്പെട്ട തങ്ങള്‍ മോഹാലസ്യപ്പെട്ടു പോയെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്. 

കങ്കണ്‍ഹേരി ഗ്രാമത്തിലെ 55 വയസ് പ്രായമുള്ള ഒരു സ്ത്രീയ്ക്കായിരുന്നു ആദ്യം മുടി നഷ്ടപ്പെട്ട അനുഭവമുണ്ടായത്. ചുവന്നനിറത്തിലുള്ള മുടിയായിരുന്നു ഇവരുടേത്. ഇവര്‍ കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ രാവിലെ 10.30ഓടെ കടുത്ത തലവേദന അനുഭവപ്പെടുകയായിരുന്നു. ഇവര്‍ ഉടനെ തന്റെ വീട്ടിലെത്തി കിടന്നു. തുടര്‍ന്ന് തലവേദന വീണ്ടും ശക്തമാവുകയും ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട് ഓര്‍മ്മ വന്നപ്പോഴേക്കും മുടി നഷ്ടപ്പെട്ടുവെന്നാണ് ഇവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

എന്നാല്‍ ഇത് സാമൂഹികവിരുദ്ധരുടെ പരിപാടിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോദിച്ചപ്പോള്‍ മൂന്ന് ആളുകള്‍ ദുരൂഹ സാഹചര്യത്തില്‍ ഗ്രാമത്തില്‍ ചുറ്റിക്കറങ്ങി നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കാര്യത്തില്‍ സൂചനകളൊന്നും ലഭ്യമായിട്ടില്ല. പതിനഞ്ചോളം സ്ത്രീകളാണ് ഇൗ വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. 

എല്ലാ സംഭവങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി സൗത്ത് വെസ്റ്റ് ഡിസിപി രവിന്ദ്രകുമാര്‍ പറഞ്ഞു. സ്ത്രീകളുടെ മുടി നഷ്ടപ്പെടുന്നതൊഴിച്ച് വേറെ പരിക്കുകളൊന്നും പറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ഗുര്‍ഗോണ്‍, മീവത്ത്, പല്‍വാല്‍ തുടങ്ങിയ ഗ്രാമങ്ങളിലെല്ലാം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ സംഘങ്ങളായി റോന്തു ചുറ്റുന്നുണ്ട്. അതേസമയം മുടി പിന്നിക്കെട്ടിയിടാതെ മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിവയ്ക്കാനാണ് സ്ത്രീകളോട് മുതിര്‍ന്നവര്‍ ഉപദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com