പ്രണയത്തെകുറിച്ചുള്ള ചോദ്യങ്ങളെ എങ്ങനെ അവഗണിക്കാം?

നിങ്ങളുടെ പ്രണയജീവിതത്തെകുറിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിരന്തരമായുള്ള ചോദ്യങ്ങളെ എങ്ങനെ നേരിടാമെന്നാണ് പറഞ്ഞുവരുന്നത്. 
പ്രണയത്തെകുറിച്ചുള്ള ചോദ്യങ്ങളെ എങ്ങനെ അവഗണിക്കാം?

പ്രണയത്തിലായിരുക്കുന്ന നിങ്ങളുടെ പ്രണയകഥ അറിയാന്‍ താല്‍പര്യം കാണിച്ചെത്തുന്നവര്‍ ധാരാളം ഉണ്ടാകും. പക്ഷെ നിങ്ങളുടെ ജീവിതം നിങ്ങളുടേതുമാത്രമാണ്. നിങ്ങള്‍ എപ്പോള്‍ തയ്യാറാണോ അപ്പോള്‍ മാത്രമേ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതൊള്ളു. പറഞ്ഞുവരുന്നത് നിങ്ങളുടെ പ്രണയജീവിതത്തെകുറിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിരന്തരമായുള്ള ചോദ്യങ്ങളെ എങ്ങനെ നേരിടാമെന്നാണ്. 

എല്ലാവര്‍ക്കും അതിരുകള്‍ നിശ്ചയിക്കുക

നിങ്ങള്‍ ആദ്യം ചെയ്യേണ്ട ഒന്നാണ് ഇത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം നിങ്ങളുടെ മനസ്സില്‍ വ്യക്തമായ വിശേഷണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇവരില്‍ ഓരോരുത്തരോടും വ്യത്യസ്മായ അടുപ്പമായിരിക്കും നിങ്ങള്‍ക്കുണ്ടാകുക. അതുകൊണ്ട് നിങ്ങള്‍ ആരോടൊക്കെ നിങ്ങളുടെ പ്രണയബന്ധം ചര്‍ച്ചചെയ്യണമെന്നത് നിങ്ങളുടെമാത്രം വ്യക്തിപരമായ തീരുമാനമാണ്. പ്രണയത്തെകുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ തുറന്നുപറയുമെന്നും ആരോടെല്ലാം പറയുമെന്നും മുന്‍കൂട്ടി തീരുമാനിക്കുക. ആ തീരുമാനത്തില്‍ പൂര്‍ണ്ണമായി ഉറച്ചുനില്‍ക്കുകയും ചെയ്യുക. 

അവഗണിക്കുക

ആരോടൊക്കെ മനസ്സുതുറക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവരുടെ ചോദ്യങ്ങളെ അവഗണിക്കുക എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലും നിങ്ങളുടെ സംസ്‌കാരം കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം

വിഷയം മാറ്റാം

നിങ്ങളുടെ പ്രണയത്തെകുറിച്ച് അറിഞ്ഞതുകാരണം ആരെങ്കിലും നിരന്തരം അതേകുറിച്ച് ചോദിച്ച് നിങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടോ? ഇവരുടെയടുക്കല്‍ നടക്കുന്ന ഒരേയൊരു കാര്യമേ ഒള്ളു അത് വിഷയം മാറ്റുക എന്നതാണ്. ഇത് വളരെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ആ വ്യക്തിയെ വേദനിപ്പിക്കാത്തതരത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ അത്രയും നല്ലത്. നിങ്ങള്‍ക്ക് വളരെയടുത്ത് അറിയാവുന്ന ആളാണെങ്കില്‍ അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാവുന്നതാണ്. 

ശരീരഭാഷയും സംസാരിക്കട്ടെ

നിങ്ങളോട് ചോദിക്കുന്ന ചോദ്യത്തോട് പ്രതികാരിക്കാനുള്ള നിങ്ങളുടെ അനിഷ്ടം തുറന്നുകാട്ടാനുള്ള മറ്റൊരു എളുപ്പ മാര്‍ഗ്ഗമാണ് നിങ്ങളുടെ ശരീരഭാഷ. കണ്ണുകള്‍ ശക്തമായി അടയ്ക്കുന്നതും നെഞ്ചിന് കുറുകെ കൈ കെട്ടിനില്‍ക്കുന്നതുമെല്ലാം ഇത്തരത്തിലുള്ള ശരീരഭാഷയാണ്. 

പരിഹാസവും നര്‍മ്മവും ഉപയോഗിക്കാം

പരിഹാസവും നര്‍മ്മവും വളരെ ശക്തമായ രണ്ട് പ്രതിരോധ തന്ത്രങ്ങളാണ്. കൃത്യമായി ഇവ പ്രയോഗിച്ചാല്‍ നിങ്ങളുടെ ലക്ഷ്യം വിജയം കാണുമെന്നുറപ്പ്. പക്ഷെ ഒരിക്കലും പരുഷമായും ധാര്‍ഷ്ട്യമായും പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

അവസാനമാര്‍ഗ്ഗം

ഇതില്‍ യാതൊന്നും വിജയിക്കുന്നില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നത് ഒന്ന് മാത്രം. നിങ്ങളുടെ താല്‍പര്യമില്ല്യായ്മ തുറന്ന് പ്രകടിപ്പിക്കുക. 'ഇപ്പോള്‍ ഈ വിഷയത്തേകുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല', ഈ ഒറ്റ വാക്യത്തില്‍ എല്ലാം അവസാനിപ്പിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com