ഒന്നിലധികം ദിവസം ഉറങ്ങാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നതെന്ത്? 

ജോലിയുടെ ഭാഗമായോ അസുഖം മൂലമോ ഒക്കെ പലരും ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നവയാണെങ്കിലും അത് സ്ഥിരമായി ഉണ്ടാകുന്നത് അത്ര നല്ല കാര്യമല്ല.
ഒന്നിലധികം ദിവസം ഉറങ്ങാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നതെന്ത്? 

ദിവസങ്ങളോളം ഉറങ്ങാതിരിക്കുന്നതുവഴി നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജോലിയുടെ ഭാഗമായോ അസുഖം മൂലമോ ഒക്കെ പലരും ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നവയാണെങ്കിലും അത് സ്ഥിരമായി ഉണ്ടാകുന്നത് അത്ര നല്ല കാര്യമല്ല. ഇത് ചില കാര്യമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. നിങ്ങള്‍ക്ക് ശാരീരികമായും മാനസീകമായും വൈകാരികമായും ഇത് ദോഷമുണ്ടാക്കും. ഉറക്കമില്ലായ്മ അനുഭവപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ത്?

24 മണിക്കൂര്‍ ഉണര്‍ന്നിരിക്കുമ്പോള്‍

24 മണിക്കൂര്‍ ഉറങ്ങാതെ ഉണര്‍നിരിക്കുന്നത് നിങ്ങളുടെ കൊഗ്നിറ്റീവ് കഴിവുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. കാര്യക്ഷമമായി ജോലി ചെയ്യാനുള്ള നിങ്ങളുടെ മാനസ്സിന്റെ കഴിവിനെ ഇത് ബാധിക്കും. ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെയാവും. രക്തത്തില്‍ 0.10ശതമാനം ലഹരിയുടെ ഉള്ളതിന് സമാനമാണ് ഉറക്കം ത്യജിക്കുമ്പോള്‍ സംഭവിക്കുന്നതും. നിങ്ങളുടെ കൈയ്യുടെയും കണ്ണിന്റെയും ഏകോപനം നഷ്ടപ്പെടുന്നതിനും തീരുമാനം എടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിനും കാരണമാകും. 

36മണിക്കൂര്‍ ഉറങ്ങാതിരുന്നാല്‍

കൂടുതല്‍ നേരം ശരീരവും മനസ്സും ആയാസപ്പെടുമ്പോള്‍ നിങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമാകുകയാണ്. 35 മണിക്കൂര്‍ ഉറക്കമിസല്ലായ്മയിലൂടെ കടന്നുപോകുന്നത് നിങ്ങളുടെ തലച്ചോറിനെ മാത്രമല്ല ഹൃദയത്തെപോലും സമ്മര്‍ദ്ദത്തിലാക്കുമെന്ന് പഠനം തെളിയിച്ചിട്ടുള്ളതാണ്. ഹൃദയമിടിപ്പ് കൂട്ടുന്നതോടൊപ്പം രക്തസമ്മര്‍ദ്ദത്തില്‍ ചാഞ്ചാട്ടമുണ്ടാകാനും സാധ്യതയുണ്ട്. ആളുകളുടെ മുഖം ഓര്‍ത്തെടുക്കാനും വാക്കുകള്‍ ഓര്‍മ്മിക്കാനുമുള്ള നിങ്ങളുടെ കഴിവ് കുറഞ്ഞുവരുന്നത് നിങ്ങള്‍ക്കുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. 

48 മണിക്കൂര്‍ ഉറക്കമില്ലാതെ തുടര്‍ന്നാല്‍

48മണിക്കൂര്‍ ഉറക്കമില്ലാതാകുന്നത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ശ്വേതരക്താണുക്കള്‍ വിചിത്രമായ തലത്തില്‍ കുറയുന്നതിന് ഇത് കാരണമാകും. മൂത്രത്തിലെ നൈട്രജന്റെ അളവ് ഉയരുന്നതിനും ഇത് ഇടയാക്കും. ഇതെല്ലാം നിങ്ങളുടെ ശരീരം കൂടുതല്‍ സമ്മര്‍ദ്ദത്തിലൂടെയാണ് നീങ്ങുന്നത് എന്നുള്ളതിന്റെ സൂചനകളാണ്. രോഗാണുക്കള്‍ക്കെതിരെയും രോഗങ്ങള്‍ക്കെതിരെയും പോരാടാനുള്ള ശേഷി നിങ്ങളുടെ ശരീരത്തിന് നഷ്ടപ്പെടും. ഇത് പല രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുകയാണുണ്ടാവുക. 

72മണിക്കൂര്‍ ഉറങ്ങാതിരിക്കുമ്പോള്‍

72മണിക്കൂര്‍ ഉറക്കമില്ല എന്ന് പറഞ്ഞാന്‍ നിങ്ങള്‍ ശരിക്കും അപകടകരമായ അവസ്ഥയിലാണെന്നര്‍ത്ഥം. നിങ്ങളുടെ മാനസീകവും ചലനപരവുമായ പ്രതികരണങ്ങളെ ഇത് വലിയതോതില്‍ ബാധിക്കും. നിങ്ങള്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുകയല്ല എന്നാല്‍ ഉറങ്ങുകയുമല്ല എന്ന അവസ്ഥയിലൂടെയായിരിക്കും മുന്നോട്ടുപോകുക. ഇല്ലാത്ത കാര്യങ്ങള്‍ ഭാവനയില്‍ കാണുക, സ്വബോധമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുക, തെറ്റായ ഓര്‍മ്മകള്‍, വിറയല്‍, മാംസപേശികള്‍ക്ക് വേദന തുടങ്ങിയ പല പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കും. ഉയര്‍ന്നതോതിലുള്ള മാനസീക പ്രശ്‌നങ്ങളിലേക്കാണ് ഇത്രയധികം സമയം ഉറങ്ങാതിരിക്കുന്നത് നിങ്ങളെ എത്തിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com