പട്ടിണി കിടന്ന് ജീവന്‍ പോകുമെന്നായിരിക്കും പാമ്പുകള്‍ കരുതിയിരിക്കുക; പക്ഷെ ഒരു രക്ഷകനെത്തി(വീഡിയോ)

ഇര കിട്ടാതെ പട്ടിണി കിടന്ന് മരിക്കുമായിരുന്ന പാമ്പുകളെയാണ് താന്‍ രക്ഷപ്പെടുത്തിയതെന്നാണ് റോസ് പറയുന്നത്
പട്ടിണി കിടന്ന് ജീവന്‍ പോകുമെന്നായിരിക്കും പാമ്പുകള്‍ കരുതിയിരിക്കുക; പക്ഷെ ഒരു രക്ഷകനെത്തി(വീഡിയോ)

പാമ്പുകളോട് പ്രത്യേക ഇഷ്ടമുള്ളവരാണ് ചിലര്‍. 20 അടി താഴ്ചയില്‍ കുടുങ്ങിയ പാമ്പുകളെ രക്ഷിക്കുന്നതിനായി ആ താഴ്ചയിലേക്ക് ഇറങ്ങുകയായിരുന്നു ഒരു യുവാവ്. 

അഞ്ച് പാമ്പുകളെയാണ് 20 അടി താഴ്ചയില്‍ കിടക്കുന്ന കുഴിയില്‍ നിന്നും റോസ് സക്ഗിബണ്‍ എന്ന യുവാവ് രക്ഷപ്പെടുത്തിയത്. പാമ്പുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ ഈ ഓസ്‌ട്രേലിയക്കാരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലും ഷെയര്‍ ചെയ്തിരുന്നു. പാമ്പുപിടുത്തത്തില്‍ വിദഗ്ധനാണ് റോസ്.

ഇര കിട്ടാതെ പട്ടിണി കിടന്ന് മരിക്കുമായിരുന്ന പാമ്പുകളെയാണ് താന്‍ രക്ഷപ്പെടുത്തിയതെന്നാണ് വീഡിയോയ്‌ക്കൊപ്പം റോസ് പറയുന്നത്. എല്ലാ പാമ്പുകളേയും രക്ഷിക്കണമെന്നും, അവരുടെ വാസത്തിന് വേണ്ടത് ചെയ്യണമെന്നുമാണ് റോസിന്റെ വാദം. 

റോസ് രക്ഷപ്പെടുത്തിയതില്‍ രണ്ട് ഇനങ്ങളായ മുഗ്ലയും വെസ്റ്റേണ്‍ ബ്രൗണ്‍സും ഉഗ്രവിഷമുള്ള പാമ്പുകളുടെ ഗണത്തില്‍പ്പെടുന്നവയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com