കടലിലേക്ക് ഒഴുകിപോയ കാട്ടാന, ശ്രീലങ്കന്‍ നേവി രക്ഷയ്‌ക്കെത്തി(വീഡിയോ)

ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ തീരത്ത് നിന്നും 10 മൈല്‍ അകലേയ്ക്ക് വരെ ആന  നീന്തി എത്തി
കടലിലേക്ക് ഒഴുകിപോയ കാട്ടാന, ശ്രീലങ്കന്‍ നേവി രക്ഷയ്‌ക്കെത്തി(വീഡിയോ)

കടലിലേക്ക് ഒഴുകിപ്പോയ ആനയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷം ശ്രീലങ്കന്‍ നേവി രക്ഷിച്ചു. വ്യാഴാഴ്ച കടലില്‍ കണ്ടെത്തിയ ആനയെ 12 മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് ശ്രീലങ്കന്‍ നേവി രക്ഷിച്ചത്. 

രണ്ട് വനങ്ങള്‍ക്ക് ഇടയിലുള്ള കൊക്കിലായി എന്ന സ്ഥലത്ത് നിന്നായിരിക്കാം ആന കടലിലേക്ക് ഒഴുകിപോയിട്ടുണ്ടാകുക എന്നാണ് നേവിയുടെ വിലയിരുത്തല്‍. ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ തീരത്ത് നിന്നും 10 മൈല്‍ അകലേയ്ക്ക് വരെ ആന ഒഴുകി എത്തി. 

മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആനയ്ക്ക് അടുത്തേക്ക് ബോട്ടിലെത്തിയ നീന്തല്‍ വിദഗ്ധര്‍ ആനയുടെ ശരീരത്തില്‍ വടം കെട്ടി. പിന്നീട് ഈ വടം ബോട്ടില്‍ കെട്ടി വലിച്ച് ആനയെ തീരത്തേത്തെക്കുകയായിരുന്നു. 

കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എങ്ങിനെയെന്ന് തങ്ങള്‍ക്കറിയാം. എന്നാല്‍ മൃഗങ്ങളെ രക്ഷപെടുത്തുന്നതില്‍ വലിയ പരിചയമില്ലാതിരുന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് ആനയെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്ന് ശ്രീലങ്കന്‍ നേവി വക്താവ് പറയുന്നു. 

കടല്‍തീരത്ത് നീന്നും 15 കിലോമീറ്റര്‍ ഉള്ളിലേക്ക് ആന നീന്തിയെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ആനകള്‍ നല്ല നീന്തല്‍ വിദഗ്ധരാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കുറെ നീന്തി കഴിയുമ്പോഴേക്കും ഇവയുടെ ശക്തി കുറയും, പിന്നീട് നീന്താന്‍ സാധിക്കാതെയും വരും. മാത്രമല്ല ഉപ്പുവെള്ളം ആനയുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. തക്ക സമയത്തെ നേവിയുടെ ഇടപെടല്‍ ആനയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com