നല്ല ഉറക്കക്കാരാണ് ഈ തിമിംഗലങ്ങള്‍(വീഡിയോ)

നല്ല ഉറക്കക്കാരാണ് ഈ തിമിംഗലങ്ങള്‍(വീഡിയോ)

മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന തിമിംഗലങ്ങള്‍ പെട്ടെന്ന് നില്‍ക്കുകയും ഉറക്കത്തിലേക്ക് വീഴുകയുമാണ്

തിമിംഗലങ്ങള്‍ ഉറങ്ങുമോ? അധികമാരുടേയും മനസില്‍ ഉയരാത്ത ചോദ്യമാണ് ഇത്. ഇനി ഇങ്ങനെ ഒരു ചോദ്യം ഉയര്‍ന്നാലോ, അധികമാര്‍ക്കും ഒരു നിഗമനത്തില്‍ എത്താനുമാകില്ല. 

എന്നാലിപ്പോള്‍ തിമിംഗലങ്ങള്‍ നല്ല ഉറക്കക്കാരാണെന്ന് നമുക്ക് ധൈര്യമായി തന്നെ പറയാം. അതിനുള്ള തെളിവുകള്‍ ഫോട്ടോ രൂപത്തില്‍ നമുക്ക് മുന്നിലേക്ക് എത്തിക്കഴിഞ്ഞു. 

ഫ്രാന്‍കോ ബന്‍ഫി എന്ന ഫോട്ടോഗ്രാഫറാണ് കരീബിയന്‍ കടലില്‍ തിമിംഗലങ്ങള്‍ ഉറങ്ങുന്ന കടലിന് അടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന തിമിംഗലങ്ങള്‍ പെട്ടെന്ന് നില്‍ക്കുകയും ഉറക്കത്തിലേക്ക് പോവുകയുമാണ്. 

ഇതിന് മുന്‍പ് 2008ലാണ് തിമിംഗലങ്ങളുടെ ഈ ഉറക്കശീലം കണ്ടുപിടിക്കുന്നത്. ഒരു തിമിംഗലത്തിന്റെ ജീവിതത്തിന്റെ ഏഴ് ശതമാനമാണ് ഉറക്കത്തിനായി എടുക്കുന്ന സമയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com