ഇവനാണ് റിയല്‍ ലൈഫ് റോബിന്‍ ഹുഡ്; പണക്കാരില്‍ നിന്നും മോഷ്ടിച്ചു പാവങ്ങള്‍ക്കു നല്‍കും

ഇവനാണ് റിയല്‍ ലൈഫ് റോബിന്‍ ഹുഡ്; പണക്കാരില്‍ നിന്നും മോഷ്ടിച്ചു പാവങ്ങള്‍ക്കു നല്‍കും

ന്യൂഡെല്‍ഹി: പണക്കാരുടെ വീടുകളില്‍ മോഷണം നടത്തി പാവപ്പെട്ടവര്‍ക്കു നല്‍കുന്ന റോബിന്‍ ഹുഡ് കഥകള്‍ നിരവധി കേട്ടിട്ടുണ്ടെങ്കിലും 27 കാരനായ ബീഹാര്‍ സ്വദേശി ഇര്‍ഫാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയായിരുന്നു. 

ഡെല്‍ഹിയിലെ പണക്കാരുടെ വീടുകളില്‍ മോഷണം നടത്തി സ്വദേശമായ ബീഹാറിലെ പാവങ്ങള്‍ക്കു എത്തിച്ചാണ് ഇര്‍ഫാന്‍ യഥാര്‍ത്ഥ ജീവിതിത്തിലെ റോബിന്‍ ഹുഡ് ആകുന്നത്. നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പേരിലാണ് അറിയപ്പെടുന്ന ഇര്‍ഫാന്‍ ഇത്തരത്തില്‍ മോഷണം നടത്തിയ പണം കൊണ്ട് സ്വന്തം ഗ്രാമത്തിലെ എട്ടോളം നിര്‍ധന കുടുംബങ്ങളിലെ വിവാഹത്തിന് പണം നല്‍കി സഹായിച്ചിരുന്നു.

ഈ മാസം ആറിന് ഇര്‍ഫാനെ അറസ്റ്റ് ചെയ്തപ്പോഴാണ് റോബിന്‍ ഹുഡ് ആണെന്ന കാര്യം പുറം ലോകം അറിയുന്നത്. ഏകദേശം 12ഓളം മോഷണ കേസുകള്‍ക്കാണ് ഇര്‍ഫാനെ ഡെല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. 

വിലകൂടിയ കാറുകളും വാച്ചുകളും മോഷ്ടിക്കുന്നതിലാണ് ഇര്‍ഫാനു കൂടുതല്‍ പ്രിയം. അറസ്റ്റു ചെയ്യുന്ന സമയത്തു ഇര്‍ഫാന്റെ കയ്യില്‍ വിലകൂടിയ റോളക്‌സ് വാച്ചുണ്ടായിരുന്നത്രെ. ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ചതാണിതെന്ന് പോലീസ്.

ആഡംബര വാച്ചുകളും ആഭരണങ്ങളും വിറ്റു ഒരു ഹോണ്ട സിവിക്ക് കാറും ഇര്‍ഫാന്‍ വാങ്ങിയിരുന്നു. ബീഹാറിലെ പുപ്രി ജില്ലയില്‍ നിന്നും ഇര്‍ഫാനെ അറസ്റ്റ് ചെയ്തപ്പോള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി ആരോഗ്യ ക്യാംപുകള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ഇര്‍ഫാനെ മാത്രം അറിയുന്ന ഗ്രാമവാസികള്‍ക്കു അത്ഭുതമായിരുന്നു. 

ഉജാല ബാബു എന്നാണ് ഇര്‍ഫാന്‍ ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്നതെന്ന് പോലീസ്. ഡെല്‍ഹിയിലെ ക്ലബ്ബുകളിലും ബാറുകളിലും സ്ഥിര സന്ദര്‍ശകനായിരുന്ന ഇര്‍ഫാന്‍ ഒരു ദിവസം സ്വന്തം ഇഷ്ടത്തിനനുസിരിച്ചുള്ള ഒരു പാട്ടു കേള്‍ക്കാന്‍ ബാര്‍ മാനേജര്‍ക്കു 10,000 രൂപ കൊടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com