കുരുത്തക്കേടും, കുസൃതിയും കൂടുതലുണ്ടെങ്കിലും ഈ എലികള്‍ നമ്മളാരും കരുതുന്ന പോലെയേ അല്ല

വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തില്‍ എലിയെ കണ്ടാല്‍ പലരുടേയും നെറ്റിച്ചുളിയും
കുരുത്തക്കേടും, കുസൃതിയും കൂടുതലുണ്ടെങ്കിലും ഈ എലികള്‍ നമ്മളാരും കരുതുന്ന പോലെയേ അല്ല

വൃത്തിയില്ലാത്തവരാണ്, ശല്യക്കാരാണ് എന്നൊക്കെയാണ് എലികളെ കുറിച്ച് പലരുടേയും അഭിപ്രായം. വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തില്‍ എലിയെ കണ്ടാല്‍ പലരുടേയും നെറ്റിച്ചുളിയും. 

നെഗറ്റീവായി മാത്രം എലികളെ പരിഗണിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്നതിനായി വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് എലികളുടെ ഫോട്ടോ എടുത്തിരിക്കുകയാണ് ഡയാന ഒസ്ദാമര്‍ എന്ന ഫോട്ടോഗ്രാഫര്‍. 

കുരുത്തക്കേടുകളും കുസൃതികളും കൂടുതലാണെങ്കിലും നായയെ പോലെ മനുഷ്യന് ഇണക്കിവളര്‍ത്താന്‍ സാധിക്കുന്നവയാണ് എലികളെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. പറയുക മാത്രമല്ല, എലികളുടെ ഫോട്ടോകളിലൂടെ ഫോട്ടോഗ്രാഫര്‍ അത് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com